പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
ജിദ്ദ: ബിനാമി ബിസിനസുകാര്‍ക്ക് തങ്ങളുടെ പദവികള്‍ ശരിയാക്കുവാനുള്ള ദേശീയ പരിപാടിയായ തസത്തൂര്‍ സമയപരിധി ഇന്നലെ (ഫെബ്രുവരി 16) അവസാനിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു. പദവി തിരുത്തല്‍ കാലയളവ് പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിശോധിച്ച് നടപടിക്രമങ്ങള്‍ സ്വീകരിക്കുന്ന ജോലികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പദവി ശരിയാക്കുവാനുള്ള അപേക്ഷ സ്വീകരിച്ച് 90 ദിവസത്തിനുള്ളില്‍ അപേക്ഷയുടെമേല്‍ അധികൃതര്‍ നടപടി സ്വികരിക്കും. പദവി ശരിയാക്കാത്തവര്‍ക്കെതിരെ കര്‍ഷന ശിക്ഷാ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുക. 5 വര്‍ഷം വരെ തടവോ 5 മില്യണ്‍ റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി നല്‍കും. പ്രതികളെ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അനധികൃത സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടുകയും ചെയ്യും.
ഒരു സൗദി പൗരനും വിദേശിയും തമ്മിലുള്ള പങ്കാളിത്തം സൗദി പൗരനല്ലാത്തയാളുടെ പേരില്‍ ഉടമസ്ഥാവകാശം രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയ നിരവധിയായ അവസരങ്ങള്‍ക്ക് അധികൃതര്‍ ഈ പദ്ധതിയിലൂടെ വഴിയൊരുക്കിയിട്ടുണ്ട്. സ്വദേശിയുടെ മറവില്‍ വിദേശികള്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനെയാണ് ബിനാമി ബിസിനസ് എന്ന അര്‍ത്ഥമുള്ള തസത്തൂര്‍ എന്ന് പറയുന്നത്.
ഇത് സൗദിയില്‍ നിയമാനുസൃതം നിരോധിച്ചതാണെങ്കിലും വര്‍ഷങ്ങളായി നടന്നുവരുന്ന പ്രവണതയാണ്. ഇതിനു തടയിടുവാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. സൗദിയുടെ സാമ്പത്തിക മേഖലക്ക് വലിയ ആഘാതമുണ്ടാക്കുന്നതാണ് ബിനാമി ബിസിനസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..