പിന്നണി ഗായകരായ അജയഗോപാലും അപർണ രാജീവും പാടുന്നു
മനാമ ബഹ്റൈന്‍ കേരളീയ സമാജം ബലി പെരുന്നാള്‍ ആഘോഷം 'ഈദ് നിലാവ് ' സമാജം ഡി ജെ ഹാളില്‍ അരങ്ങേറി .കൈരളി പട്ടുറുമാല്‍ മാപ്പിളപ്പാട്ടു റിയാലിറ്റി ഷോ ജേതാവും ,സംഗീത സംവിധായകനും ,പിന്നണി ഗായകനുമായ അജയഗോപാലും പ്രശസ്ത പിന്നണി ഗായിക അപര്‍ണ രാജീവും ചേര്‍ന്നൊരുക്കിയ സംഗീത സന്ധ്യയും, കോമഡി സ്റ്റാര്‍, കോമഡി ഉത്സവം തുടങ്ങി നിരവധി പരിപാടികളിലൂടെ ശ്രദ്ധേയനായ നിസാം കോഴിക്കോട് അവതരിപ്പിച്ച കോമഡി ഷോയും, സമാജം അംഗങ്ങള്‍ അവതരിപ്പിച്ച ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി നിരവധി പരിപാടികളും അരങ്ങേറി .
ചടങ്ങില്‍ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറല്‍ സെക്രട്ടറി വര്ഗീസ് ജോര്‍ജ് എന്നിവര്‍ ആശംസകളും കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക് നന്ദിയും അറിയിച്ചു .ജനപങ്കാളിത്തം കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സില്‍ ,സമാജം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കൊപ്പം ,ബഹ്റിനിലെ നിരവധി കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ,കലാ ആസ്വാദകരും പങ്കെടുത്തു .പ്രോഗ്രാം കണ്‍വീനര്‍ റിയാസ് ഇബ്രാഹിം , കലാവിഭാഗം കണ്‍വീനര്‍ ദേവന്‍ പാലോട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു .
Content Highlights: Behrain Keraleeya Samajan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..