ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം സുനില്‍ പി ഇളയിടം നിര്‍വഹിക്കും


സുനിൽ പി ഇളയിടം

മനാമ: ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന്, പ്രശസ്ത ചിന്തകനും പ്രഭാഷകനും അധ്യാപകനുമായ ഡോ. സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ 'സാഹിത്യവും സാമൂഹികതയും' എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തുന്നതോടൊപ്പം അദ്ദേഹവുമായി മുഖാമുഖവും സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോവിഡ് കാലഘട്ടത്തിന് ശേഷം ഗള്‍ഫ് മേഖലയിലെ വിശേഷിച്ച് ബഹറൈനിലെ മലയാള സാഹിത്യ മേഖലയ്ക്ക് സുനില്‍ പി ഇളയിടത്തിന്റെ സന്ദര്‍ശനം പുതിയ ഊര്‍ജം നല്‍കുമെന്നും, സംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരുടെ പ്രഭാഷണ പരമ്പര തന്നെ സമാജം ആസൂത്രണം ചെയ്ത് വരികയാണെന്നും പി.വി രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.

സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണവും, നവംബറില്‍ നടക്കുന്ന ബി.കെ.എസ്.സമാജം അന്താരാഷ്ട്ര പുസ്തകോത്സവും സമാജത്തിന്റെ സാഹിത്യ സംസ്‌ക്കാരിക രംഗത്തെ ക്രിയാത്മകമായ ഇടപെടലുകളാണെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ അറിയിച്ചു. സാഹിത്യവേദി, പ്രസംഗവേദി, ക്വിസ് ക്ലബ്, മലയാളം പാഠശാല, പുസ്തകോത്സവ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികള്‍ അടങ്ങുന്നതാണ് സാഹിത്യ വിഭാഗം.


Content Highlights: Behrain Keraleeya samajam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented