സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യം  മലയാള പഠന കളരിയ്ക്ക് തുടക്കമായി


സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം മലയാള പഠന കളരി അനീഷ് നിർമ്മലൻ ഉദ്ഘാടനം ചെയ്യുന്നു

മനാമ: മാതൃഭാഷ സ്വന്തം അമ്മയെപ്പോലെ തന്നെ പ്രധാനമാണെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും മാതൃഭാഷയെ കുട്ടികള്‍ സ്വന്തം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയും ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യം തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും മലയാള പഠന കളരി 'അക്ഷരജ്യോതി 2022' സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയില്‍ യുവജനസഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോയുടെ അധ്യക്ഷതയില്‍ നടന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അനീഷ് നിര്‍മ്മലന്‍ മാതൃഭാഷയുടെ മഹത്വം വിവരിച്ച് ഉദ്ഘാടനം ചെയ്തു. പുതുലോകത്തില്‍ എന്റെ ഭാഷ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. യുവജനസഖ്യം വൈസ് പ്രസിഡന്റ് ഷിജോ സി.വര്‍ഗീസ്, സെക്രട്ടറി ഷിനോജ് ജോണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

യുവജനസഖ്യം അംഗങ്ങള്‍ക്കൊപ്പം അര്‍പ്പണബോധവും കഴിവുറ്റവരുമായ 15 ഓളം അധ്യാപകരും പ്രസ്തുത പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു. നാല് വയസ്സിന് മുകളിലുള്ള 100 ഓളം വിദ്യാര്‍ഥികള്‍ പഠന കളരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2022 സെപ്റ്റംബര്‍ രണ്ട് വരെ എട്ട് ആഴ്ചകളിലായി എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസുകള്‍ നടത്തപ്പെടും. ഷിജോ സി വര്‍ഗീസ്, റോജന്‍ എബ്രഹാം റോയ് എന്നിവര്‍ പരിപാടിയുടെ മുഖ്യ കണ്‍വീനര്‍മാരാണ്. അനിയന്‍ സാമുവല്‍ പഠന കളരിയുടെ പ്രധാന അധ്യാപകന്‍ ആയി പ്രവര്‍ത്തിക്കുന്നു.

Content Highlights: Behrain Aksharajyothi 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented