ബിഡികെ-ബീറ്റ്സ് ഓഫ് ബഹ്റൈൻ നടത്തിയ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററും ബീറ്റ്സ് ഓഫ് ബഹ്റൈനും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പ് വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കെ.എം.ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരി ഡോ.ഷെമിലി പി.ജോൺ മുഖ്യാതിഥിയായിരുന്നു. ബീറ്റ്സ് ഓഫ് ബഹ്റൈൻ കോ ഓർഡിനേറ്റർമാരായ സുജിത് സാമുവൽ, അജീഷ് സൈമൺ, ബിഡികെ ചെയർമാൻ കെ.ടി.സലിം എന്നിവർ സംസാരിച്ചു.
നൂറ്റി അൻപതോളം പേർ രക്തദാനത്തിൽ പങ്കാളികൾ ആയി. നാൽപ്പത്തി ഒൻപതാമത്തെ തവണ രക്തം നൽകിയ ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, ഇരുപത്തി ഒൻപതാമത്തെ തവണ രക്തം നൽകിയ ബിഡികെ ട്രഷറർ ഫിലിപ്പ് വർഗീസ്, ഇരുപത്തി ഒന്നാമത്തെ തവണ രക്തം നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗിരീഷ് .കെ.വി എന്നിവരെ പ്രത്യേകം അനുമോദിച്ചു.
ബീറ്റ്സ് ഓഫ് ബഹ്റൈൻ പ്രവർത്തകരായ ബിപിൻ വി.ബാബു, മെൽവിൻ തോമസ്, ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, സിജോ ജോസ്, ജിബിൻ ജോയ്, സുനിൽ കുമാർ, അസീസ് പള്ളം, രേഷ്മ ഗിരീഷ്, ശ്രീജ ശ്രീധരൻ, വിനീത വിജയൻ, അംഗങ്ങളായ നിതിൻ ശ്രീനിവാസൻ, ഷമ്റു എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിനെയും, കെ.എം.ചെറിയാൻ, ഷെമിലി പി.ജോൺ, ഫിലിപ്പ് വർഗീസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
Content Highlights: bdk beats of bahrain blood donation camp
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..