റിയാദ്: സൗദിയിലെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കുള്ള വിലക്ക് വിശുദ്ദ റമളാനിലും തുടരും. സൗദി മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പള്ളികളിലെ പ്രാര്‍ത്ഥനക്കുള്ള വിലക്കെന്ന് മന്താലയം അറിയിച്ചു.
സൗദി അറേബ്യയില്‍ കൊറോണ വൈറസ് കൂടുതലായി വ്യാപകമാവുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പള്ളികളിലെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പുണ്യമാസമായ റമളാനിലും പള്ളികളില്‍ പ്രാര്‍ത്ഥന ഉണ്ടാവില്ല. ഉന്നതതല വിഭാഗം മറിച്ചൊരു തീരുമാനം കൈകൊള്ളുന്നതുവരെ വിശുദ്ധ റമളാന്‍ മാസത്തിലും നിലവിലെ സ്ഥിതിതന്നെ തുടരുമെന്ന് സൗദി മതകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് അഖീല്‍ വ്യക്തമാക്കി.
കൊറോണ വൈറസ് രോഗം ബാധിക്കുന്നതില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയിലെ പള്ളികള്‍ അടച്ചിടുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. വിശുദ്ധ റമളാനിലും ഇത് തുടരും. ഉന്നതാധികാര പണ്ഡിത സഭ, വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്ന വിഭാഗം എന്നിവര്‍ പുതിയ തീരുമാനം എടുക്കുന്നവരെ പള്ളികളില്‍ പ്രാര്ത്ഥ ഉണ്ടാവില്ല. ഡോക്ടര്‍ മുഹമ്മദ് അഖീല്‍ വ്യക്തമാക്കി.
അടച്ചിട്ട പള്ളികളിലെ കാര്പെറ്റുകള് അണുവിമുക്തമാക്കല്‍, അറ്റകുറ്റപ്പണികള്‍, ടോയ്ലെറ്റുകള് അണുവിമുക്തമാക്കല്‍, ക്ലീനിങ്ങ് പ്രവര്‍ത്തികള്‍ എന്നിവയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
content Highlight: Ban on mosques will continue in Ramadan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..