പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI
ദുബായ്: കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു. വാക്സിന് സ്വീകരിച്ച കുവൈത്ത് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സിനുകള്‍. ഈ വാക്സിന് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ഉപാധികളോടെ രാജ്യത്തേക്ക് വരാന്‍ അനുമതിയുള്ളത്.
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നല്കുന്ന കൊവാക്സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടില്ല. തീരുമാനം പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Ban on expats entering Kuwait to be removed
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..