മനാമ: ബഹ്റൈനില്‍ കോവിഡ്19 രോഗബാധ മൂലം ഞായറാഴ്ച രണ്ടു പേര് മരിച്ചു. 59, 83 വയസ്സുള്ള രണ്ടു സ്വദേശികളാണ് മരണമടഞ്ഞതെന്നു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ്19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 471 ആയി.
നിലവില്‍ 6608 പേര് ചികിത്സയിലുണ്ട്. 56 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,19,047 പേര് രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..