ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്. സ്വാതന്ത്ര്യ ദിനാഘോഷം നടത്തി


അശോക് കുമാര്‍  

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം

മനാമ :ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്വാതന്ത്ര്യ ചത്വരം' രാഷ്ട്ര സ്‌നേഹത്തിന്റെ അസുലഭ നിമിഷങ്ങളുടെ സംഗമവേദിയായി. ഹാഫിദ് ശറഫുദ്ധീന്‍ മൗലവിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ചടങ്ങിന് ആരംഭം കുറിച്ചു. നവാസ് കൂണ്ടറ സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സജീര്‍ പന്തക്കല്‍ പ്രതിജ്ഞ വചനം ചൊല്ലി കൊടുത്തു. പ്രമേയ പ്രഭാഷണം നടത്തിയ സത്താര്‍ പന്തല്ലൂര്‍ സ്വാതന്ത്ര്യ സമരകാലത്തെ ചരിത്രത്തിന്റെ നാള്‍ വഴികളില്‍ സമുദായത്തിന്റെ പങ്കും, ഇതര മതത്തിലേ സമരസേനാനികളുടെ ധീരമായ ഇടപെടലുകളും ജീവത്യാഗങ്ങളും സദസ്സിനെ ഉണര്‍ത്തി.

എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെ എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈനിന് വേണ്ടി സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഫലകം നല്‍കി ആദരിച്ചു. സമസ്ത ബഹ്‌റൈന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഓ.കെ കാസിം, ഓ.ഐ.സി.സി. പ്രതിനിധി രാജു കല്ലുമ്പുറം, പ്രതിഭ പ്രതിനിധി പ്രദീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സമസ്ത ബഹ്‌റൈന്‍ കേന്ദ്ര, ഏരിയ നേതാക്കള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ്. വിഖായ പ്രവര്‍ത്തകര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും, പരിസ്ഥിതി ദിനാചരണത്തില്‍ നടത്തിയ അടികുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. ആത്മാര്‍ത്ഥ സേവനത്തിന് മജീദ് ചോലക്കോടിനെ വിഖായ വളണ്ടിയര്‍സ് ആദരിച്ചു. മുഹമ്മദ് മോനു ചാലിയത്തിന്റെ നന്ദി പ്രകാശനത്തോടെ സ്വാതന്ത്ര്യ ചത്വരത്തിന് പരിസമാപ്തി കുറിച്ചു.

Content Highlights: Bahrain SKSSF Independence Day was celebrated


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented