ബഹ്‌റൈന്‍ പ്രതിഭയുടെ കേരള ബഹ്‌റൈന്‍ സാംസ്‌ക്കാരികോത്സവത്തിനുള്ള ഒരുക്കങ്ങളായി


അശോക് കുമാര്‍ 

ബഹ്‌റൈൻ പ്രതിഭയുടെ കേരള ബഹ്‌റൈൻ സാംസ്‌ക്കാരികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം

മനാമ: ബഹ്‌റൈന്‍ പ്രതിഭ 'ദി ബ്രിഡ്ജ്' കേരള ബഹ്‌റൈന്‍ സാംസ്‌ക്കാരികോത്സവത്തിന്റെ സംഘാടക സമിതി നിലവില്‍ വന്നു. 201 അംഗ സമിതിയുടെ ചെയര്‍മാന്‍ ശ്രീജിത്, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍, ജോ.കണ്‍വീനര്‍ മിജോഷ് മൊറാഴ എന്നിവരായിരിക്കും. നവംബര്‍ 3, 4 തിയ്യതികളില്‍ കേരളീയ സമാജം അങ്കണത്തിലും വേദികളിലുമായിരിക്കും ഈ മെഗാ പരിപാടി നടത്തപ്പെടുക.

പതിനായിരം കാണികളും ആയിരം കലാകാരന്‍മാരും അണി നിരക്കുന്ന 'ദി ബ്രിഡ്ജ്' ബഹ്‌റൈനിലെ തദ്ദേശ വാസികളുടെയും പ്രവാസികളുടെയും കലാ സാംസ്‌ക്കാരിക വിനിമയമായിരിക്കുമെന്നും ഇത് പൊതുമണ്ഡലത്തില്‍ പ്രതിഭ സംഘാടകത്വത്തിന്റ മറ്റൊരു വിളംബരമായിരിക്കും എന്നും സ്വാഗത സംഘ സംഘാടക സമിതി ഉത്ഘാടനം ചെയ്ത് കൊണ്ട് പ്രതിഭ മുഖ്യ രക്ഷാധികാരി ഇന്‍ ചാര്‍ജ് ഷെറീഫ് കോഴിക്കോട് പറഞ്ഞു.

നാട്ടിലെ ഉത്സവ പെരുമകളും തെയ്യവും കോല്‍ക്കളിയും ദഫ് മുട്ടും പടയണിയും പൂരക്കളിയും മാര്‍ഗ്ഗംകളിയും മിഠായി തെരുവും ജൂത തെരുവും ബേക്കല്‍ കോട്ടയും സെക്രട്ടേറിയേറ്റും ബഹ്‌റൈന്‍ സംസ്‌കാരിക പരിപാടികളും പുനരാവിഷ്‌ക്കരിക്കുന്നതായിരിക്കും 'ദി ബ്രിഡ്ജ്' എന്ന സാംസ്‌കാരിക ഉത്സവമെന്ന് പരിപാടികള്‍ വിശദീകരിച്ച് കൊണ്ട് പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും നിലവില്‍ വന്നു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഡോ.ശിവ കീര്‍ത്തി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. രക്ഷാധികാരി സമിതി അംഗവും 'ദി ബ്രിഡ്ജ്'ന്റെ മീഡിയ വിംഗ് കണ്‍വീനറുമായ എ.വി. അശോകന്‍, രക്ഷാധികാരി സമിതി അംഗവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ മഹേഷ് യോഗിനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പോറ്റമ്മയുടെയും പെറ്റമ്മയുടെയും മണ്ണിലെ കലാ സാംസ്‌ക്കാരിക വിനിമയത്തിന് നാട്ടില്‍ നിന്നും മന്ത്രിമാരും പ്രസീത ചാലക്കുടി അടക്കമുള്ള കലാകാരന്‍മാരും എത്തിച്ചേരുന്നതായിരിക്കും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കലയെയും സംസ്‌ക്കാരത്തെയും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്വന്തം കലകളാല്‍ ചേര്‍ത്ത് വെച്ച് അടുത്തറിയുക എന്ന ബൃഹത്തായ സാംസ്‌ക്കാരിക ഉത്സവമായ 'ദി ബ്രിഡ്ജ്' ലേക്ക് മുഴുവന്‍ പ്രവാസികള്‍ക്കും സൗജന്യമായ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

Content Highlights: Bahrain Prathibha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented