ബഹ്‌റൈനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 12ന്


അശോക് കുമാര്‍

40 അംഗങ്ങളാണ് നാലു വര്‍ഷം കാലാവധിയുള്ള ബഹ്‌റൈന്‍ പാര്‍ലമെന്റിലുള്ളത്

ബഹ്‌റൈൻ നീതിന്യായ, ഇസ്ലാമിക വകുപ്പു മന്ത്രി നവാഫ് അൽ മാവ്ദ, ഇലക്ഷൻസ് എക്‌സിക്കൂട്ടീവ് ഡയറക്ടർ നവാഫ് ഹംസ എന്നിവർ വാർത്താ സമ്മേളനത്തിൽ

മനാമ: ബഹ്‌റൈനില്‍ അടുത്ത പാര്‍ലമെന്റിലേക്കും മുനിസിപ്പാലിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായി. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ബഹ്‌റൈന്‍ നീതിന്യായ, ഇസ്ലാമിക വകുപ്പു മന്ത്രി നവാഫ് അല്‍ മാവ്ദ, ഇലക്ഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നവാഫ് ഹംസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നവംബര്‍ പന്ത്രണ്ടിനാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദദേശപത്രികകള്‍ ഒക്‌ടോബര്‍ 5 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണ്. നവംബര്‍ 12 ന് രാവിലെ 8 മുതല്‍ രാത്രി 8 മണിവരെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ആവശ്യം വന്നാല്‍ അത് നവംബര്‍ 19 ന് നടക്കും. സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനം വോട്ടെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുക. തിരഞ്ഞെടുപ്പു ദിവസം 20 വയസ്സു പൂര്‍ത്തിയായവര്‍ക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അനുമതിയുള്ളത്. രാജ്യത്തിനു പുറത്തുള്ളവര്‍ അതതു രാജ്യങ്ങളിലെ ബഹ്‌റൈന്‍ എംബസികളിലോ കോണ്‍സുലേറ്റുകളിലോ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതാണ്. 40 അംഗങ്ങളാണ് നാലു വര്‍ഷം കാലാവധിയുള്ള ബഹ്‌റൈന്‍ പാര്‍ലമെന്റിലുള്ളത്. കോവിഡ് 19 ബാധിതരായവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ 15 പോളിംഗ് ബൂത്തുകളില്‍ ഒരെണ്ണം ഇവര്‍ക്കായി മാറ്റിവെക്കും. വിശദ വിവരങ്ങള്‍ ആരോഗ്യ വകുപ്പു മേധാവികളുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കും.

വോട്ടര്‍മാരുടെ കരടു പട്ടിക ഇതിനോടകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2002 ലായിരുന്നു ബഹ്‌റൈനില്‍ പാര്‍ലമെന്റിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് 2006, 2010, 2014, 2018 എന്നീ വര്‍ഷങ്ങളിലും തിരഞ്ഞെടുപ്പ് നടന്നു. മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പും നവംബര്‍ 12നു തന്നെ ഇതോടൊപ്പം നടക്കും. രാജ്യത്ത് സ്വന്തമായി സ്ഥലം വാങ്ങിയിട്ടുള്ള വിദേശീയര്‍ക്ക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താം. എന്നാല്‍ ഇവര്‍ക്ക് പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല. 2006 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ലത്തീഫ അല്‍ ഗൗദ് എന്ന വനിത എതിരില്ലാതെ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജി.സി.സി. രാജ്യത്തെ ആദ്യത്തെ വനിതാ പാര്‍ലമെന്റംഗമെന്ന നിലയില്‍ വിദേശ മാധ്യമങ്ങള്‍ അന്ന് വന്‍ വാര്‍ത്താപ്രാധാന്യമാണ് നല്‍കിയത്.

നവംബര്‍ 12 ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ പൗരന്മാരും ഭാഗഭാക്കാകണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തു. സ്ഥാനാര്‍ത്ഥിയായും വോട്ടര്‍മാരായും ജനാധിപത്യത്തെ പിന്തുണച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. രാജ്യത്തിന്റെ സുസ്ഥിരഭാവിക്ക്, കഴിവുള്ള, രാജ്യത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന സ്ഥാനാര്‍ത്ഥികളെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

അതേസമയം, രാജ്യത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ ഏവരും ആഹ്ലാദത്തിലാണ്. ബഹ്‌റൈനി കുടുംബങ്ങളും സംഘടനകളും ആഴ്ചയിലൊരിക്കല്‍ സംഘടിപ്പിക്കുന്ന മജ്‌ലിസുകളിലും പ്രചാരണം നടത്തുക പതിവാണ്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു പൂര്‍ണ്ണരൂപമായിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥികളായി സ്വയം പ്രഖ്യാപിച്ചിട്ടുള്ളവര്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു.

Content Highlights: Bahrain Parliament Election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented