പ്രതീകാത്മക ചിത്രം
ബഹ്റൈന്‍: 2021 എഫ് 1 സീസണിലെ ആദ്യ മത്സരമായ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് പ്രഖ്യാപിച്ചു. ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീയുടെ 2021 പതിപ്പ് മാര്‍ച്ച് 26 മുതല്‍ 28 വരെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നടക്കുന്നത്.
സുരക്ഷിതമായ അന്തരീക്ഷത്തില്‍ റേസ് നടത്തുന്നത് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ആരോഗ്യ ഉപദേശങ്ങള്‍ക്ക് അനുസൃതമായും വാക്‌സിനേഷന്‍ ലഭിച്ചവര്‍ക്കും കോവിഡ് -19 രോഗമുക്തരായ വ്യക്തികള്‍ക്കും മാത്രമേ ടിക്കറ്റ് ലഭ്യമാക്കുകയുള്ളൂ എന്ന് ബിഐസി അറിയിച്ചു. മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിരിക്കണം. സുരക്ഷിതമായ അന്തരീക്ഷത്തില്‍ കാഴ്ചക്കാര്‍ക്ക് എഫ് 1 റേസ് ആസ്വദിക്കാനാകുമെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ നടപടികളാണ് സര്‍ക്യൂട്ടില്‍ സ്ഥാപിക്കുന്നത്. മൂന്ന് ദിവസത്തെ ഇവന്റിനായി 100 ബഹ്റൈന്‍ ദിനാര്‍ എന്ന ഒറ്റ കിഴിവോടെ ടിക്കറ്റുകള്‍ ഇപ്പോള്‍ Bahraingp.com -ല്‍ വില്‍പ്പനയ്ക്കെത്തിക്കുന്നുണ്ട്


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..