രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം: ബഹ്റൈന്‍ ഒഐസിസി പ്രതിഷേധിച്ചു


രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തപ്പോൾ | ഫോട്ടോ: എം.വി. സനോജ് / മാതൃഭൂമി

മനാമ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ എം പി ഓഫീസിന് നേരെ സിപിഎം പോഷക സംഘടനയുടെ പേരില്‍ നടത്തിയ ആക്രമണത്തിലും, ഓഫീസ് ജീവനക്കാരുടെ നേരെ നടത്തിയ ആക്രമണത്തത്തിലും ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിങ്കളാഴ്ച മുതല്‍ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ സ്വര്‍ണ്ണ കള്ളക്കടത്തും, ഹവാല പണം ഇടപാടുകളും, സ്വപ്ന സുരേഷ് അടക്കമുള്ള ആളുകളുടെ വെളിപ്പെടുത്തലുകളും ചര്‍ച്ചയില്‍ വരും എന്ന് മനസ്സിലാക്കിയ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസും പൊതുമരാമത്തു മന്ത്രിയുടെ ഓഫീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഒഐസിസി ദേശീയ കമ്മറ്റി ആരോപിച്ചു.

സമാധാനവും, അഹിംസയും ആണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് കരുതി എന്ത് അക്രമവും നടത്താം എന്നാണ് സി പി എം കരുതുന്നത് എങ്കില്‍ ആ കാലഘട്ടം മാറി എന്നും, കെ സുധാകരനും, വി ടി സതീശനും ആണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ളത്. അക്രമിച്ചാല്‍, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയും, കേരളത്തില്‍ ഒഴികെ മറ്റൊരു സംസ്ഥാനത്തിലും സി പി എം ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല എന്നും ഒഐസിസി നേതൃത്വം ഓര്‍മിപ്പിച്ചു. ബി ജെ പി കേന്ദ്ര നേതൃത്വത്തെ സന്തോഷിപ്പിക്കാനും, ലാവ്ലിന്‍, സ്വര്‍ണ്ണ, ഹവാല ഇടപാടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെയും, ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെയും സഹായം ലഭിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയെയും, നേതാക്കളെയും ആക്രമിച്ചാല്‍ സാധിക്കും എന്നാണ് കേരളത്തിലെ സി പി എം നേതൃത്വം ധരിക്കുന്നത്. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബി ജെ പി, സംഘപരിവാര്‍ സംഘടനകളുടെ മുദ്രാവാക്യത്തിന് കരുത്തു പകരാന്‍ വേണ്ടിയാണ് കേരളത്തിലെ സി പി എം നേതൃത്വത്തിന്റെ അറിവോടെ ആക്രമണം നടക്കുന്നത്.

രാഷ്ട്രീയത്തില്‍ എന്ത് ഫാസിസ്റ്റ് ആക്രമണവും നടത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും എന്ന് ബി ജെ പി - സി പി എം നേതാക്കള്‍ ധരിക്കുന്നു എങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിരോധിക്കും എന്നും, തിരിച്ചടിക്കും എന്നും ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് കമ്മറ്റി ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം ബോബി പാറയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Content Highlights: bahrain oicc

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented