സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍ പ്രവാസലോകവും; ബഹ്‌റൈന്‍ ഭരണകര്‍ത്താക്കള്‍ രാഷ്ട്രപതിയെ ആശംസയറിയിച്ചു


അശോക് കുമാര്‍

ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ദേശീയപതാകയുയർത്തിയശേഷം സ്വാതന്ത്ര്യദിനസന്ദേശം വായിക്കുന്നു

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ബഹ്‌റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സ്വാതന്ത്ര്യദിന സന്ദേശമയച്ചു.

ഇന്ത്യന്‍ ജനതക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട് അയച്ച സന്ദേശത്തില്‍ എല്ലാവര്‍ക്കും സമ്പത്തും പുരോഗതിയുമുണ്ടാകട്ടെയെന്നും രാജാവ് ആശംസിച്ചു. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആശംസയറിയിച്ചു.

ഇന്ത്യന്‍ എംബസി ആസ്ഥാനും സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ദേശീയപതാകയുയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വൈകിട്ട് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഡിപ്‌ളോമാറ്റ് റാഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വിരുന്നില്‍ ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യവസായരംഗത്തെയും സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു.

ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളും ആഘോഷ പരിപാടികള്‍ നടത്തി. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ പ്രസിഡന്റ് റോയ് സി ആന്റണിയും ഇന്ത്യന്‍ ക്ലബ്ബില്‍ പ്രസിഡണ്ട് കെ എം ചെറിയാനും ശ്രീനാരായണാ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ആക്ടിംഗ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടിയും ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷനില്‍ പ്രസിഡണ്ട് സയ്ദ് റമദാന്‍ നദ്വിയും വേള്‍ഡ് മലയാളി കൗണ്‍സിലില്‍ പ്രസിഡണ്ട് എബ്രഹാം സാമുവലും ദേശീയ പതാകയുയര്‍ത്തി. ഏതാനും പ്രവാസി സംഘടനകള്‍ ആഘോഷപരിപാടികള്‍ വ്യാഴാഴ്ചയും തുടരുന്നുണ്ട്.

Content Highlights: bahrain news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented