മില്ലത്ത് ഇബ്രാഹിം എന്ന വിഷയത്തിൽ മനാമയിൽ സംഘടിപ്പിച്ച പരിപാടിയിൽ സഈദ് റമദാൻ നദ്വി പ്രഭാഷണം നടത്തുന്നു
മനാമ: ദാറുല്‍ ഈമാന്‍ കേരളവിഭാഗം മനാമ ഏരിയ, വിവിധ ഭാഗങ്ങളില്‍ 'മില്ലത്ത് ഇബ്രാഹിം' എന്ന പ്രമേയത്തില്‍ പൊതു പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. മനാമ, ഗുദൈബിയ, സിന്ജ്, ജിദ്ഹഫ്സ് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ സഈദ് റമദാന് നദ്വി, സിറാജ് പള്ളിക്കര എന്നിവര്‍ പ്രഭാഷണം നടത്തി.
സത്യത്തിലും ധര്‍മത്തിനുമായി നിലകൊള്ളുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും വിശ്വാസിസമൂഹം ക്ഷമയോടും സമചിത്തതയോടും കൂടിയാണ് നേരിടേണ്ടതെന്ന വിവേകമാണ് പ്രവാചകന് ഇബ്രാഹിം നമുക്ക് നല്കുന്ന പാഠമെന്ന് ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
ലോകത്തുള്ള വിശ്വാസി സമൂഹങ്ങള്‍ക്കെല്ലാം ഇബ്രാഹിം നബിയും കുടുംബവും മാതൃകയാണെന്നും കേവല വിശ്വാസത്തിനപ്പുറം ചുമതലപ്പെടുത്തപ്പെട്ട ദൗത്യ നിര്‍വഹണത്തിലും ആദര്‍ശ വിശുദ്ധിയിലും ലോകം സ്മരിക്കപ്പെടുന്ന പ്രവാചകനാണ് ഇബ്രാഹിം എന്നും നിലപാടുകളിലെ അചഞ്ചലമായ കരുത്ത് ലോക വിശ്വാസി സമൂഹത്തിന് പാഠമാവേണ്ടതാണ് എന്നും പ്രഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.
മുനീര്‍ എംഎം, അബ്ദുല്ലത്തീഫ്, ജൗദര്‍ ഷമീം, റഫീഖ് മണിയറ, ഗഫൂര്‍ മൂക്കുതല, ഫൈസല്‍, ജലീല്‍ മല്ലപ്പള്ളി, ബഷീര്‍ കാവില്‍, ഷൗക്കത്തലി, ഫാറൂഖ് വി.പി തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വം നല്കി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..