ടീം പവിഴദ്വീപ് ഫുട്ബോൾ മേള പേൾ ട്രോഫി ടൂർണ്ണമെൻറിൽ ജേതാക്കളായ കെ.എം.സി.സി എഫ്.സി. ടീം
മനാമ: ടീം പവിഴദ്വീപ് ഫുട്ബോള്‍ മേള പേള്‍ ട്രോഫി ടൂര്‍ണ്ണമെന്റില്‍ കെ.എം.സി.സി എഫ്.സി. ജേതാക്കളായി. കലാശ പോരാട്ടത്തില്‍ ശക്തരായ ഐ.എസ്.എഫ്. എഫ്.സിയെ പെനാല്‍റ്റിയിലൂടെ പരാജയപ്പെടുത്തിയാണ് കെ.എം.സി.സി എഫ്.സി. വിജയിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം വിതറി ജനനിബിഡമായ അല്‍ ടീല്‍ പുല്‍മൈതാനത്ത് പുലര്‍ച്ചവരെ നീണ്ടു നിന്നിട്ടും കാണികള്‍ തിങ്ങി നിറഞ്ഞു.
കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ സമ്മാനിച്ച വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കെ.എം.സി.സി എഫ്.സി. യും, ഐ റിഫ്ളക്ട് സമ്മാനിച്ച റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും ഐ.എസ്.എഫ്. എഫ്.സിയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയര്‍ ആയി കെ.എം.സി.സി എഫ്.സിയുടെ ഒസ്സായിയും ടോപ്പ് സ്കോറര്‍ ആയി ഐ.എസ്.എഫ്. എഫ്.സി യുടെ ഷിബിനും മികച്ച ഗോളിയായി കെ.എം.സി.സി എഫ്.സിയുടെ ഹസ്സനും ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ സ്കോറര്‍ക്കുള്ള ട്രോഫിക്ക് മറീന എഫ്.സി യുടെ ശ്രീജിത്തും അര്‍ഹരായി.
ടൂര്‍ണമെന്റ് വന്‍ വിജയമാക്കി മാറ്റാന്‍ സഹായിച്ച കാണികള്‍ക്കും പങ്കെടുത്ത ടീമുകള്‍ക്കും സ്പോണ്‍സേഴ്സിനും നന്ദി രേഖപെടുത്തിക്കൊണ്ടു ടീം പവിഴദ്വീപ് സെലിബ്രിറ്റി ഷോ നടത്തുമെന്നും ഇതുവരെ നല്കിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നും ടീം പവിഴദ്വീപ് ഭാരവാഹികളായ ദില്‍ഷാബ് ഹംസ, റസാക്ക് വല്ലപ്പുഴ, ഷബീര്‍ പയ്യോളി, അര്‍ഷാദ് കീപ്പയൂര്‍, റഫീക്ക് മേപ്പയൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..