ബഹ്റൈനിലെ ഓൺലൈൻ സംഗമം
മനാമ: മീഡിയാ വണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ ബഹ്റൈനിലെ പ്രേക്ഷകര്‍ 'മീഡിയാ വണ്ണിനൊപ്പം' എന്ന തലക്കെട്ടില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗമം ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഭരണഘടന പൗരന്മാര്ക്ക് നല്കുന്ന മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നു കയറ്റമാണ് സംപ്രേക്ഷണ വിലക്കെന്ന് സംഗമം ഉദ്ഘാടനം ചെയ്ത എന്‍.കെ പ്രേമചന്ദ്രന് എംപി അഭിപ്രായപ്പെട്ടു. ഈ നീതികേടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് പാര്‍ലമെന്റിനകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെ അത്യന്തം അപകടകരമായ അവസ്ഥയിലേക്കായിരിക്കും കൊണ്ടെത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനിലെ വിവിധ സംഘടനാ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും സാമൂഹിക, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ബഹുജനങ്ങളും പങ്കെടുത്ത പരിപാടിയില്‍ മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെയുള്ള ഈ നടപടിയെ അപലപിക്കുകയും മീഡിയാവണ്ണിനോട് ഈ വിഷയത്തില്‍ ഐക്യപ്പെടുന്നതായും അറിയിച്ചു. പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മീഡിയാ വണ്‍ ചാനലിനെതിരെ ഇത് വരെ ഉയര്‍ന്നു വന്നിട്ടില്ലാത്ത ദേശസുരക്ഷാ പ്രശ്നങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചാനല്‍ അധികൃതരെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
സംപ്രേക്ഷണ വിലക്കിനെതിരെ മുഴുവന്‍ മതേതര, ജനാധിപത്യ വിശ്വാസികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് വേണ്ടത്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും വേണ്ടി കാഴ്ചയില്ലാത്തവരുടെ കാഴ്ചയും കേള്‍വിയില്ലാത്തവരുടെ കേള്‍വിയുമാണ് ചാനല്‍ നിരോധനത്തിലൂടെ ഇല്ലാതാക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നത്. വിയോജിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന സംവാദാത്മക ജനാധിപത്യവ്യവസ്ഥിതിയില്‍ നിന്നും വഴിമാറി വിയോജിപ്പുകളെ വിലക്കേര്‍പ്പെടുത്തി ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരുകളുടെ താല്പര്യങ്ങള്ക്കൊപ്പം നില്‍ക്കാത്തവരെ നിരോധനത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും ന്യാകരിക്കപ്പെടാന് പാടില്ലാത്തതാണ്. രാജ്യത്തെ പത്ര മാധ്യമങ്ങളും പൊതുസമൂഹവും നേതാക്കളും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. ദേശീയ മാധ്യമങ്ങളിലും പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതും ശുഭകരമാണെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ ബഹ്റൈനിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സോമന് ബേബി, പ്രവാസി കമ്മീഷന് അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ ബഹ്റൈന്‍ പ്രസിഡന്റ് ജോയ് വെട്ടിയാടന്‍, കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ് മാന്‍, ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് സഈദ് റമദാന് നദ്വി, സമസ്ത സെക്രട്ടറി അഷ്റഫ് കാട്ടില്‍പീടിക, വിസ്ഡം പ്രതിനിധി അബ്ദുല്‍ അസീസ് ടി.പി, സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, ഫ്രാന്‍സിസ് കൈതാരത്ത്, സൈഫുല്ല കാസിം , അബ്രഹാം ജോണ്‍, പങ്കജ് നാഭന്‍, ബഷീര്‍ എസ്.വി, ഫസ് ലുല് ഹഖ്, റെയ്സണ്‍ വര്‍ഗീസ്, വല്‍സരാജ് കുയിമ്പില്‍, നിസാര്‍ കൊല്ലം, ചെമ്പന്‍ ജലാല്‍, മനോജ് വടകര, ബദ്റുദ്ദീന്‍ പൂവാര്‍, അഷ്കര്‍ പൂഴിത്തല, അസീസ് ഏഴംകുളം, അനീസ് വി.കെ, ഇബ്രാഹിം ഹസന് പൂക്കാട്ടിരി, കെ.ടി.സലിം, സുനില്‍ ബാബു, മാധ്യമപ്രവര്‍ത്തകരായ അശോക് കുമാര്‍, പ്രവീണ്‍ കൃഷ്ണ, തുടങ്ങിയവര്‍ സംസാരിച്ചു.
സിയാദ് ഏഴംകുളം, പ്രദീപ് പത്തേരി, മുസ്തഫ കുന്നുമ്മല്‍, ഷംസ് കൊച്ചിന്, കമാല്‍ മുഹ്യുദ്ദീന്‍, ഷാജി കാര്ത്തികേയന്, ലത്തീഫ് മരക്കാട്ട്, കാസിം പാടകത്തായില്‍, റംഷാദ് അയിലക്കാട്, അന്‍വര്‍ മൊയ്തീന്, ബോബി തേവേരില്‍, റഫീഖ് അബ്ദുല്ല, യു.കെ ബാലന്, മജീദ് തണല്‍, രഞ്ജിത്ത് ജോണ്‍, ഷെമിലി പി.ജോണ്‍, മൊയ്തീന് പയ്യോളി, ഷിബു പത്തനം തിട്ട, ഷാജഹാന്, സക്കീന അബ്ബാസ്, റഷീദ് മാഹി, ബെന്നി വര്‍ഗീസ്, ലത്തീഫ് ആയഞ്ചേരി, സല്‍മാനുല്‍ ഫാരിസ്, ഫൈസല്‍ വില്ല്യാപ്പള്ളി, അബ്ദുറഹ് മാന്‍ അസീല്‍, ജെ.പി.കെ തിക്കോടി, മുസ്തഫ, യൂസുഫ് കെ.പി, ജോബി ജോസ്, സുരേഷ് മണ്ടോടി, ഹസീബ് അബ്ദുറഹ് മാന്‍ തുടങ്ങിയവരും പങ്കെടുത്തു. ഇ.കെ. സലിം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാല്‍ ഇരിങ്ങല്‍ സ്വാഗതവും എ.എം ഷാനവാസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..