ബഹ്റൈനില്‍ ആദ്യമായി 'മങ്കി പോക്‌സ്' സ്ഥിരീകരിച്ചു


.

മനാമ: ബഹ്റൈനില്‍ ആദ്യത്തെ 'മങ്കി പോക്‌സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 29 വയസ്സുള്ള പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശ യാത്രകള്‍ക്ക് ശേഷം രാജ്യത്ത് എത്തി സ്വീകരിച്ച പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ രോഗിക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ഐസൊലേഷനിലേക്ക് മാറ്റുകയുമായിരുന്നു. കോണ്‍ടാക്റ്റ് ട്രെയ്സിംഗിലൂടെയും രോഗ നിരീക്ഷണ സംവിധാനങ്ങളിലൂടെയും വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള സജീവമായ ശ്രമങ്ങളുടെ ഭാഗമായി, ആരോഗ്യ മന്ത്രാലയം ഒരു പദ്ധതി തയ്യാറാക്കുകയും വൈറസിനെക്കുറിച്ചും ട്രാന്‍സ്മിഷന്‍ മോഡുകളെക്കുറിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോധവത്കരണ സെഷനുകള്‍ നടത്തുകയും ചെയ്തു. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

Content Highlights: Bahrain, Monkey pox


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented