ബഹ്റൈന്‍ ലുലുവില്‍ ഇന്ത്യ ഉത്സവ് ആഘോഷത്തിന് തുടക്കമായി 


സിൻജ് ഗലേറിയ മാളിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്യുന്നു

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഉത്സവ് ആഘോഷത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. സിന്‍ജ് ഗലേറിയ മാളില്‍ നടന്ന ചടങ്ങില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ഉത്സവ് ഉദ്ഘാടനം ചെയ്തു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് കലീം, സീനിയര്‍ മാനേജ്മന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ഇന്ത്യയില്‍നിന്നുള്ള പച്ചക്കറി, പഴവര്ഗങ്ങള്, മറ്റു ഭക്ഷ്യവസ്തുക്കള്‍, വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ ഒരു കലവറ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ലുലുവിന്റെ ബഹ്റൈനിലെ എല്ലാ ഔട്‌ലെറ്റുകളിലും ആഗസ്ത് 24 വരെ നടക്കുന്ന ഇന്ത്യ ഉത്സവിനോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ രുചിഭേദങ്ങള്‍ അനുഭവിക്കാനും ലുലു അവസരമൊരുക്കുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വ്യവസായ, വാണിജ്യ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനു ലുലു ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് കലിം പറഞ്ഞു.


സിന്‍ജ് ഗലേറിയ മാളില്‍ നടന്ന ചടങ്ങില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്യുന്നു


Content Highlights: bahrain lulu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented