കഴിഞ്ഞ ദിവസം ബഹ്‌റൈൻ തൊഴിൽകാര്യ മന്ത്രി ജമീൽ ഹുമൈദാൻ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകൾ സന്ദർശിച്ചപ്പോൾ
മനാമ: ബഹ്‌റൈനില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ച കഴിഞ്ഞ് തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ തൊഴില്‍കാര്യ മന്ത്രി ജമീല്‍ ഹുമൈദാന്‍ വിവിധ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചു. മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം തൊഴില്‍ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. തൊഴിലാളികളും സൈറ്റ് സൂപ്പര്‍വൈസര്‍മാരുമായി മന്ത്രി കുശലാന്വേഷണം നടത്തി. ചൂട് കഠിനമാകുന്ന ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ തൊഴില്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ടതിന്റെ കാരണം മന്ത്രി ഇവരെ പറഞ്ഞു മനസ്സിലാക്കി.
ഇത്തവണയും ഭൂരിപക്ഷം തൊഴിലുടമകളും സഹകരിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷക്ക് തൊഴില്‍ മന്ത്രാലയം എന്നും പ്രഥമസ്ഥാനം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനപങ്കു വഹിക്കുന്ന തൊഴിലാളികളുടെ കാര്യത്തില്‍ മന്ത്രാലയം എപ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും ഇതുമായി സഹകരിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിയമലംഘകര്‍ക്കെതിരേ തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവില്‍ 15 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതായി തൊഴില്‍ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഈ 15 സ്ഥാപനങ്ങളിലായി 26 തൊഴിലാളികള്‍ മാത്രമാണ് നിരോധിച്ച സമയത്ത് ജോലി ചെയ്തത്. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് ഇത് വളരെ കുറവാണ്. കനത്ത ചൂടില്‍നിന്ന് ശരീരത്തിന് സുരക്ഷ നല്‍കാനാണ് ഉച്ചക്ക് 12 മുതല്‍ 4 മണി വരെ പുറത്ത് ജോലി ചെയ്യരുതെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചത്. നിരോധിച്ച സമയത്ത് തൊഴിലെടുക്കുവാന്‍ അടിയന്തിര ഘട്ടങ്ങളില്‍ മാത്രമാണ് അനുവാദമുള്ളത്. അതും തൊഴില്‍മന്ത്രാലയത്തില്‍നിന്ന് നേരത്തേ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.
അതേസമയം ഈ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള അജ്ഞത നിലനില്‍ക്കുന്നതും അധികൃതരെ ആശ്ചര്യപ്പെടുത്തുന്നു. ഈ നിയമം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നാണെന്നാണ് നിരവധി പേര്‍ ധരിച്ചുവെച്ചിരിക്കുന്നത്. വാസ്തവത്തില്‍ പുറത്ത് സൂര്യതാപം നേരിട്ടേല്‍ക്കുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഇതിനോട് രാജ്യത്തെ ബഹുഭൂരിപക്ഷം തൊഴിലുടമകളും കഴിഞ്ഞ വര്‍ഷം സഹകരിച്ചതായും മന്ത്രാലയം അറിയിച്ചു.
Content Highlights: Bahrain labour minister makes surprise worksite visits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..