
പൗരത്വ ഭേദഗതിക്കെതിരെ ബഹ്റൈൻ കെഎംസിസി സംഘടിപ്പിച്ച ബഹു ജനസംഗമം
മനാമ: പൗരത്വ ഭേദഗതിക്കെതിരെ ബഹ്റൈന്‍ കെഎംസിസി ഹിദ്ദ് അറാദ് ഖലാലി ഏരിയ കമ്മറ്റി ബഹു ജനസംഗമം സംഘടിപ്പിച്ച് പ്രതിഷേധിച്ചു. ഹിദ്ദില്‍ നടന്ന സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് ദേശിയ ഉന്നതാധികാര സമിതിയംഗം ഷിബു മീരാന്‍ പ്രഭാഷണം നടത്തി. വിവാദ പൗരത്വ ഭേദഗതിയില്‍ പ്രവാസ സമൂഹത്തിന്റെ ജിജ്ഞാസയും ആകുലതയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ഉതകുന്നതായിരുന്നു സംഗംമം.
പ്രസിഡന്റ് ഇബ്റാഹീം ഹസന് പുറക്കാട്ടിരിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം എസ്.വി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് യാസിര്‍ ജിഫ്രി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംഗമത്തില്‍ ടി.ടി.അബ്ദുല്ല മൊകേരി, ഫാസില്‍ പേരാമ്പറ, സമീഹ് അത്തോളി, ആസിഫ് ഖലാലി, ടി.കെ. റാഷിദ് കണ്ണൂര്‍ എന്നിവര്‍ ഫണ്ട് ഉദ്ഘാടനവും ഷാളണിയിക്കല്‍ ചടങ്ങും നിര്‍വ്വഹിച്ചു. യൂസുഫ് സമാഹീജ് സ്വാഗതവും ഹാരിസ് മുണ്ടേരി നന്ദിയും പറഞ്ഞു.
Content Highlights: Bahrain KMCC protests against citizenship amendment
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..