കെ.എം.സി.സി
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 'ശിഹാബ് തങ്ങള്‍ ജീവ സ്പര്‍ശം' 35ാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ നടന്ന രക്തദാന ക്യാമ്പില്‍, സ്വദേശികളും സ്ത്രീകളുമടക്കം നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും ജീവസ്പര്‍ശം ബ്ലഡ് ഡോണേഴ്‌സ് ടീം ചെയര്‍മാനുമായ എ.പി ഫൈസല്‍ രക്തം ദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.
പതിമൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കെ.എം.സി.സി 'ജീവ സപര്‍ശം' രക്തദാനത്തിലൂടെ ഇതുവരെ 5300 ല്‍ പരം ആളുകള്‍ രക്തം നല്‍കി കഴിഞ്ഞു. രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പ് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കര്‍ ശുക്ല സന്ദര്‍ശിച്ചു. കെ.എം.സി.സി രക്തദാനം ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയര്‍ത്തിയെന്ന് ശുക്ല അഭിപ്രായപ്പെട്ടു. കെ.എം.സി.സി യുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാകില്ലെന്ന് ശങ്കര്‍ ശുക്ല പറഞ്ഞു. കെ.എം.സി.സി പ്രവര്‍ത്തകരെയും, രക്തദാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
ബഹ്‌റൈന്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് ഗഫൂര്‍ കൈപ്പമംഗലം അധ്യക്ഷനായിരുന്നു. ആക്ടിങ് ജനറല്‍ സെക്രട്ടറി കെ പി മുസ്തഫ സ്വാഗതവും കണ്‍വീനര്‍ ഫൈസല്‍ കണ്ടീതാഴ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സെക്രട്ടറി ഒ.കെ കാസിം, അഷ്‌റഫ് കാട്ടില്‍പ്പീടിക അബ്ദുല്‍റഹ്മാന്‍ മാട്ടൂല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒ.ഐ.സി.സി നേതാവ് ബിജു കുന്നന്താനം ക്യാമ്പ് സന്ദര്‍ശിച്ചു.
ശരീഫ് കോറോത്ത്, റിയാസ് ഓമാനൂര്‍, സിദ്ദീഖ് അദ്‌ലിയ, ഇന്‍മാസ് പട്ടാമ്പി, അലി അക്ബര്‍ മലപ്പുറം, ഹാരിസ് തൃത്താല, ഹുസൈന്‍ മക്കിയാട്, ലത്തീഫ് കണ്ണൂര്‍, റഫീഖ് നാദാപുരം, കാസിം നൊച്ചാട്, മൊയ്തീന്‍ പേരാമ്പ്ര, മാസില്‍ പട്ടാമ്പി, ശിഹാബ് പ്ലസ്, അഷ്‌റഫ് മഞ്ചേശ്വരം, ഉമ്മര്‍ മലപ്പുറം, അഷ്‌റഫ് അഴിയൂര്‍, റിയാസ് വി കെ, സലീക്ക് വില്യാപ്പള്ളി ഹാഫിസ് ചോറോട്, ഒ കെ ഫസലു, ഹുസൈന്‍ വടകര, അന്‍വര്‍ വാവാട്, സത്താര്‍ ഉപ്പള, അഷ്‌റഫ് തൊടന്നൂര്‍, ബഷീര്‍ തൃശൂര്‍, ഹുസൈന്‍ വയനാട്, റിയാസ് പട്‌ല,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..