.
അശോക് കുമാര്‍
മനാമ: ബഹ്റൈന്‍ കെഎംസിസി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ശിഹാബ് തങ്ങളുടെ അടയാളപ്പെടുത്തലുകളും അനുഭവങ്ങളും ഓര്‍മകളും പ്രാസംഗികര്‍ പങ്കുവെച്ചു.
ബഹ്റൈന്‍ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലത്തിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലും പുറം അനുസ്മരണ പ്രഭാഷണം നടത്തി. സല്‍മാനുല്‍ ഫാരിസ്, എസ് വി ജലീല്‍, വി എച്ച് അബ്ദുല്ല, ശംസുദ്ധീന്‍ വെള്ളികുളങ്ങര, വിവിധ വിവിധ ജില്ലാ ഏരിയ നേതാക്കളായ അബ്ദുല്‍ കരീം മാസ്റ്റര്‍, എന്‍.കെ അബ്ദുല്‍ അസീസ്, ഫിറോസ് കല്ലായി, അബ്ദുള്‍ റസാഖ് നദ്വി, ഇന്‍മാസ് ബാബു, ഹുസ്സൈന്‍ ചിത്താരി, സാഹില്‍ തൊടുപുഴ, ഷബീര്‍ അലി, ഇബ്രാഹീം ഹസ്സന്‍ പുറക്കാട്ടിരി എന്നിവര്‍ തങ്ങളെ അനുസ്മരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി ഒ കെ കാസിം സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ പരിപാടി നിയന്ത്രിച്ചു. എ പി ഫൈസല്‍ നന്ദി പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ റസാഖ് മൂഴിക്കല്‍, ഷാഫി പാറക്കട്ട ,കെ കെ സി മുനീര്‍, റഫീഖ് തോട്ടക്കര, ഷെരീഫ് വില്ല്യാപ്പള്ളി, നിസാര്‍ ഉസ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: Bahrain KMCC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..