ബഹ്റൈൻ കെ എം സി സി, എം എ സമദുമായി സംഘടിപ്പിച്ച മുഖാമുഖം
മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാനകമ്മറ്റി മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ എം എ സമദുമായി മുഖാമുഖം സംഘടിപ്പിച്ചു. അടിസ്ഥാനപരമായി സ്വയം ഉള്ളിലേക്ക് നോക്കുക എന്നത് തന്നെയാണ് പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും സ്വത്വത്തെ അറിയുമ്പോഴാണ് മറ്റുള്ളവരെയും മനസിലാക്കാന്‍ കഴിയുകയെന്നും അങ്ങനെ തിരിച്ചറിയുമ്പോഴാണ് ശരിയായ നേതാക്കള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും എംഎ സമദ് പരിപാടിയില്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. നേതാക്കള്‍ അബദ്ധങ്ങളിലേക്ക് പോകുമ്പോള്‍ യഥാസമയം തിരുത്തേണ്ടവരാണ് ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകര്‍. അല്ലാതെ മൗനം അവലംബിക്കുകയും പിഴവ് സംഭവിച്ച ശേഷം സോഷ്യല്‍ മീഡിയകളില്‍ വിളിച്ചുകൂവുകയുമല്ല ചെയ്യേണ്ടത്. സംഘാടകര്‍ ഒരേ സമയം പ്രവര്‍ത്തകരും നേതാക്കളും ആയിരിക്കണം. പ്രവര്‍ത്തകരുടെ ഉത്തരവാദിത്തബോധവും നേതാക്കളുടെ പക്വതയും സമമായി സമ്മേളിപ്പിക്കാന്‍ കഴിയണമെന്നും സമദ് പറഞ്ഞു.
താന്‍ രണ്ട് വര്‍ഷം കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി വെള്ളത്തിനു മുകളിലൂടെ നടന്നു ഈ നദിയുടെ അക്കരെ എത്തി എന്നു അഭിമാനത്തോടെ പറഞ്ഞ ശിഷ്യനോട് ഗുരുവിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു. 'ആ കടത്തുകാരന് ഒരു രൂപ കൊടുത്തിരുന്നുവെങ്കില്‍ 5 മിനിറ്റിനുള്ളില്‍ താങ്കള്‍ക്ക് മറുകര പറ്റാമായിരുന്നു. ഈ രണ്ട് വര്‍ഷത്തെ കഠിനാധ്വാനം ജനങ്ങള്‍ക്ക് ഉപകാരമുള്ള ധാരാളം കാര്യങ്ങള്‍ക്ക് വേണ്ടി താങ്കള്‍ക്ക് വിനിയോഗിക്കാമായിരുന്നു.' രാഷ്ട്രീയ പ്രവര്‍ത്തനം ഇതുപോലെ ആയിരിക്കണം.. ജനങ്ങള്‍ക്ക് ഉപകാരപ്രദമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമ്പോള്‍ ആണ് രാഷ്ട്രീയം ശരിയായ ദിശയില്‍ സഞ്ചരിക്കുന്നത്. സമദ് പറഞ്ഞവസാനിപ്പിച്ചു.
ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം ഉദ്ഘാടനം ചെയ്ത മുഖാമുഖത്തില്‍ വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളികുളങ്ങര അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓര്‍ഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സംസ്ഥാന നേതാക്കളായ എ പി ഫൈസല്‍ , ഷാഫി പാറക്കട്ട, സലിം തളങ്കര, ഒ കെ കാസിം, കെ കെ സി മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: bahrain kmcc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..