-
മനാമ: കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കിയ ഫജര്‍ ക്ലബ്ബ്, ബഹ്റൈന്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ബഹറിനില്‍ പ്രവര്‍ത്തികമാക്കി. നമ്മളില്‍ നിന്നും അകന്നു പോകുന്ന മൂല്യങ്ങളെ തിരിച്ചു കൊണ്ടുവരിക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയുള്ള ചുവടുവെപ്പിന് മണ്ഡലത്തിലെ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് മണ്ഡലം പ്രസിഡന്റ് ജെപികെ തിക്കോടി അഭ്യര്‍ത്ഥിച്ചു.
വാട്സ്ആപ് ഗ്രൂപ്പ് വഴി നടന്ന പരിപാടി ബഹ്റൈന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. ഫജര്‍ ക്ലബ്ബ് ആദ്യമായി ബഹറിനില്‍ നടപ്പിലാക്കിയ മണ്ഡലം കമ്മിറ്റിയെ അഭിനന്ദിക്കുന്നതിനോടൊപ്പം സംസ്ഥാന കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും ഫജര്‍ ക്ലബ്ബിന് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി മണ്ഡലം ഉപദേശക സമിതി അംഗം ഹംസ കെ ഹമദിന്റെ ഖിറാഹത്തോടെ തുടങ്ങിയ പരിപാടിക്ക് മണ്ഡലം ജനറല്‍ സിക്രട്ടറി ഫൈസല്‍ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജെപികെ തിക്കോടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ബാഹ് കീയരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന സിക്രട്ടറി ഓ കെ കാസിം, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് അഴിയൂര്‍ ,മണ്ഡലം കോര്‍ഡിനേറ്റര്‍മാരായ അലി കൊയിലാണ്ടി, യൂസഫ് കൊയിലാണ്ടി, മുഹമ്മദലി കൊയിലാണ്ടി, മണ്ഡലം മുന്‍ പ്രസിഡന്റ്മാരായ ടി പി നൗഷാദ് ,അഷറഫ് കെ പി ,കോഴിക്കോട് ജില്ലാ ട്രഷറര്‍ സുഹൈല്‍ മേലടി, വൈസ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, സിക്രട്ടറി ലത്തീഫ് കൊയിലാണ്ടി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസ്ലു ഓ കെ കോര്‍ഡിനേറ്റു ചെയ്ത പരിപാടി ഓര്‍ഗനൈസിംഗ് സിക്രട്ടറി ഷഹീര്‍ മഹമൂദ് നന്ദി പറഞ്ഞു. റാഫി പയ്യോളി ഫൈസല്‍ ഇയ്യഞ്ചേരി ഷമീര്‍ എം എ എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..