ഫാം വില്ല ചീഫ് ജഡ്ജിനു കെഎംസിസി യാത്രയയപ്പ് നല്‍കി


ഫാം വില്ല ചീഫ് ജഡ്ജിനു കെഎംസിസി യാത്രയയപ്പ്

മനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ രണ്ടു വര്‍ഷമായി വളരെ വിജയപ്രദമായ രീതിയില്‍ നടന്നു വരുന്ന ഫാംവില്ല ജൈവ കൃഷി മത്സരത്തിന്റെ ചീഫ് ജഡ്ജ് വര്‍ഗീസിന് യാത്രയയപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വര്‍ഗീസിന്റെ ബഹ്റൈനിലെ കൃഷിയിടത്തില്‍ വെച്ചു. കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി അദ്ദേഹത്തിന് മെമെന്റോ നല്‍കി ആദരിച്ചു.

കൃഷിക്കാരനായ വര്‍ഗീസിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഫല ഭൂയിഷ്ഠമായ ഈ പ്രവാസ മണ്ണിലും നൂറു മേനി വിളയിക്കുന്നതില്‍ ബഹ്റൈനിലെത്തിയ കാലം മുതല്‍ ശ്രദ്ധാലുവായിരുന്നു.

ജോലി സ്ഥലത്തിന്നടുത്തായി വലിയൊരു സ്ഥലത്ത് പച്ചക്കറികളും മറ്റു അനുബന്ധ കൃഷികളും അദ്ദേഹം വര്‍ഷങ്ങളായി നെയ്‌തെടുത്ത മുതല്‍ കൂട്ടാണ്. ഇത് കാണാന്‍ നിരവധി പേര് അവിടെ വരുന്നത് ഒരു കൗതുക കാഴ്ചയാണ്. ഓരോ വിളവെടുപ്പിനും ആയിരം കിലോ ഈത്തപ്പഴം കിട്ടുന്നതായി വര്‍ഗീസ് കെഎംസിസി ഭാരവാഹികളോട് പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കണ്ടിതാഴ, വൈസ് പ്രസിഡന്റ്‌റുമാരായ ശരീഫ് വില്ലിയപള്ളി, അഷ്റഫ് അഴിയൂര്‍, സെക്രട്ടറി കാസിം നൊച്ചാട് എന്നിവര്‍ പങ്കെടുത്തു.
ഫാംവില്ല കണ്‍വീനര്‍മാരായ ഇസ്ഹാഖ് വില്ലിയപള്ളി സ്വാഗതവും, ജെപികെ തിക്കോടി നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Kylian Mbappe likely to stay at Paris Saint-Germain

1 min

എംബാപ്പെയ്ക്ക് വമ്പന്‍ ഓഫറുമായി പി.എസ്.ജി; താരം പാരിസില്‍ തുടര്‍ന്നേക്കും

May 21, 2022

More from this section




Most Commented