-
മനാമ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ മുന്‍ ജന. സെക്രട്ടറിയും മത-സാമൂഹിക-സാസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇ.പി മഹമൂദ് ഹാജിക്ക് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ഇ.പി മഹമൂദ് ഹാജിക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ, ജോ. സെക്രട്ടറി എ.പി ഫൈസല്‍, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ.എം.സി.സി ബഹ്‌റൈന്റെ സജീവ സാന്നിധ്യമായ ഇ.പി മഹമൂദ് ഹാജി 1985 ലാണ് പ്രവാസജീവിതത്തിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെത്തുന്നത്. തുടര്‍ന്ന് തന്റെ വ്യക്തി ജീവിതത്തോടൊപ്പം സാമൂഹ്യ ഇടപെടലുകള്‍ നടത്തി കെ.എം.സി.സി ബഹ്‌റൈന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.
കെ.എം.സി.സി നീണ്ട കാലപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആവിഷ്‌കരിച്ച അനുകരണനീയമായ പല പദ്ധതികളുടെയും വിജയത്തിനായി അദ്ദേഹം പ്രയത്‌നിച്ചു. മണ്ഡലത്തില്‍ ഒരു ഭവനം, തണല്‍ ഭവന പദ്ധതി, ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി, ജീവസ്പര്‍ശം രക്തദാന പദ്ധതി, പ്രവാസി പെന്‍ഷന്‍ പദ്ധതി, പ്രവാസി ബൈത്തുറഹ്‌മ തുടങ്ങിയവ കെ.എം.സി.സി നടപ്പാക്കിയപ്പോള്‍ തന്റെ പങ്കാളിത്തവും സഹകരണവും ഉറപ്പ് വരുത്തിയ നിസ്വാര്‍ത്ഥനായ മഹമൂദ് ഹാജി ഇക്കാലമത്രയും നടത്തിയ സേവന പ്രവര്‍ത്തനങ്ങളില്‍ അതിയായ സംതൃപ്തിയോടെയാണ് ബഹ്‌റൈനില്‍നിന്നും വിട പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..