മനാമ: കെ.എം.സി.സി ബഹ്റൈന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പുതുതായി തുടങ്ങിയ കെ.എം.സി.സി ബഹ്റൈന്റെ യൂട്യൂബ് ചാനലിന്റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെയും പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ നിര്‍വഹിച്ചു. സമൂഹ മാധ്യമങ്ങള്‍ ജനന്മയ്ക്കും പ്രസ്ഥാനത്തിനും വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ കെ.എം.സി.സി ബഹ്റൈന്‍ സജീവമാണെങ്കിലും വ്യത്യസ്ഥമായ രീതിയില്‍ ദൃശ്യാവിഷ്‌കാരങ്ങളും ആശയങ്ങളും എല്ലാവരിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി ബഹ്റൈന്‍ യൂട്യൂബ് ചാനലിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഏവര്‍ക്കും ആസ്വാദനമേകുന്ന വിഡിയോകളും മറ്റും ജനങ്ങളിലേക്കെത്തിക്കാനും ഇതുവഴി കെ.എം.സി.സി ലക്ഷ്യമിടുന്നു.
ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.എം.സി.സി ബഹ്റൈന്‍ മീഡിയ വിങ് ചെയര്‍മാന്‍ എ.പി ഫൈസല്‍ അധ്യക്ഷനായി. ശിഹാബ് സ്വാഗതവും മാസില്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..