-
മനാമ: ത്യാഗ സമ്പൂര്‍ണ്ണമായ ഓര്‍മ്മകളുമായി എല്ലാ വര്‍ഷവും നമ്മിലേക്ക് കടന്നു വരുന്ന ബലി പെരുന്നാള്‍ ഈ പ്രാവശ്യം മഹാമാരിയുടെ നീറുന്ന ദിന രാത്രങ്ങള്‍ക്കിടയിലാണെങ്കിലും അല്ലാഹുവില്‍ സര്‍വവും സമര്‍പ്പിച്ചു കൊണ്ട് മഹാമാരിയെ മറികടക്കാന്‍ ശ്രമിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഈദ് സംഗമം സൂമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ ബഹ്റൈന്‍ കെഎംസിസിയുടെ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രവാസ ജീവിതത്തിനിടയില്‍ നാളെയ്ക്കുള്ള കരുതല്‍ ഓരോ കെഎംസിസി പ്രവര്‍ത്തകനും ഉണ്ടാകണമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. മുന്‍കാല പ്രവര്‍ത്തകരായ സി കെ അബ്ദുല്‍ റഹിമാന്‍, എസ് വി ജലീല്‍ എന്നിവരുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ അദ്ദേഹം സ്മരിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി അധ്യക്ഷന്‍ ആയിരുന്നു.
പരസ്പരം ബന്ധങ്ങള്‍ പുതുക്കാനും ഉള്ള ബന്ധങ്ങള്‍ തുടരാനും ഇതുപോലെയുള്ള ഈദ് സംഗമം കൊണ്ട് നമുക്ക് സാധിക്കണമെന്നും, ഈ കോവിഡ് കാലത്ത് സ്‌നേഹം കൊണ്ടും സാഹോദര്യം കൊണ്ടും അതിനെ അതിജീവിക്കാനുള്ള കരുത്ത് നമുക്കുണ്ടാകണമെന്നും ഈദ് സന്ദേശത്തില്‍ ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്‍ പറഞ്ഞു. അര്‍പ്പണ ബോധം, ആത്മാര്‍ത്ഥത എന്നിവ ഓരോ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമെന്നു പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തി.
അസൈനാര്‍ കളത്തിങ്കല്‍, ഒ കെ കാസിം, എ പി ഫൈസല്‍, കരീം കുളമുള്ളതില്‍, ഫൈസല്‍ കോട്ടപ്പള്ളി, സി കെ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മന്‍സൂര്‍ പി വി നിയന്ത്രിച്ചു. അസീസ് പേരാമ്പ്ര, ഹസ്സന്‍ കോയ പൂനത്, കാസിം നൊച്ചാട്, അഷ്‌കര്‍ വടകര, ജെ പി കെ തിക്കോടി, എന്നിവര്‍ നേതൃത്വം നല്‍കി. ഇസ്ഹാഖ് വില്യാപ്പള്ളി സ്വാഗതവും അബൂബക്കര്‍ ഹാജി മുട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..