ബഹ്‌റൈന്‍ കേരളീയ സമാജം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്

മനാമ: ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം ബഹ്‌റൈന്‍ കേരളീയ സമാജം സമുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് പതിനഞ്ചിന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പതാകയുയര്‍ത്തി ആരംഭിച്ച ആഘോഷങ്ങള്‍ ആഗസ്റ്റ് പതിനെട്ടിന് നടത്തിയ പൊതു സമ്മേളനത്തോടെ സമാപിച്ചു. രാജ്യം അസൂയാവഹമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിക്കും സാക്ഷ്യം വഹിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ജനത നേടിയ സ്വാതന്ത്ര്യത്തിന് അനേകം രക്തസാക്ഷികളുടെ ത്യാഗത്തിന്റെ വിലയുണ്ടെന്നും ആ സ്മരണകള്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ജനത ബാധ്യസ്ഥരാണെന്നും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. ഇന്ത്യ കൈവരിച്ച പുരോഗതിയെപ്പോലെ പ്രധാനമാണ് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹം നേടിയ അഭിമാനാര്‍ഹമായ നേട്ടങ്ങളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ ബഹറൈനിലെ ഇന്ത്യന്‍ സമൂഹം ഈ നാടിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. ഇന്ത്യ വൈവിധ്യങ്ങളുടെ കലവറയാണെന്നും ലോകത്തിന് ജനാധിപത്യമടക്കം നിരവധി കാര്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് പഠിക്കാനുണ്ടെന്നും സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അഭിപ്രായപ്പെട്ടു. ദേവ്ജി ഗ്രൂപ്പ് ഡയറക്ടര്‍ ജയദീപ് ഭരത്ജി ആശംസകള്‍ അര്‍പ്പിച്ചു.

സമ്മേളനത്തോടൊപ്പം സമ്മര്‍ക്യാമ്പിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങള്‍, സമാജം അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ തുടങ്ങിയവ അരങ്ങേറി. ആഷ്‌ലി കുര്യന്‍, റിയാസ് ഇബ്രാഹിം, ദേവന്‍ പാലോട്, വിജിന സന്തോഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മധുര പലഹാര വിതരണം നടന്നു.

Content Highlights: Bahrain Keraliya Samaj celebrated Independence Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented