5000 പേര്‍ക്ക് ഓണസദ്യയൊരുക്കി ബഹ്റൈന്‍ കേരളീയ സമാജം     


ബഹ്റൈൻ കേരളീയ സമാജം   ഓണസദ്യ

മനാമ: അമ്പത് വ്യത്യസ്ത വിഭവങ്ങളുമായി 5000 പേര്‍ക്ക് ഓണസദ്യയൊരുക്കി ബഹ്റൈന്‍ കേരളീയ സമാജം. കേരളത്തിലെ പ്രമുഖ പാചക വിദഗ്ദ്ധന്‍ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് മെഗാ ഓണസദ്യ ഒരുക്കിയത്. ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ സദ്യ ഉദ്ഘാടനം ചെയ്തു.

ഇന്ത്യ-ബഹറൈന്‍ ഡിപ്ലോമറ്റിക്ക് റിലേഷന്റെ അന്‍പതാം വാര്‍ഷികത്തിന്റെ സന്തോഷ സൂചകമായാണ് അന്‍പതോളം വിഭവങ്ങള്‍ ഇത്തവണ ഓണസദ്യയുടെ സവിശേഷതയായി ബഹറൈന്‍ കേരളീയ സമാജം തീരുമാനിച്ചത്. ബഹ്റൈനിലെ വിവിധ മന്ത്രാലയ പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍, വ്യാപാര വ്യവസായ സമൂഹത്തിലെ പ്രമുഖര്‍ അടങ്ങിയ വന്‍ ജനാവലിയുടെ സാന്നിധ്യം ശ്രദ്ധേയമായി. കഴിഞ്ഞ രണ്ട് മാസത്തെ പരിശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് സമാജത്തില്‍ കാണാന്‍ കഴിഞ്ഞത്.

ഭക്ഷണമൊരുക്കുക എന്നതിലുപരി കേരളീയ സംസ്‌കാരത്തിന്റെ വിനിമയം സാധ്യമാക്കുന്നതിനും മലയാളി സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഇഴയടുപ്പം വളര്‍ത്തുന്നതിനും ഇത്തരം പൊതു സദ്യകള്‍ക്ക് സാധ്യമാവുന്നുണ്ടെന്നു ബികെഎസ് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. ബഹറൈന്‍ കേരളീയ സമാജത്തോട് ജനങ്ങള്‍ കാണിക്കുന്ന വിശ്വാസവും സ്‌നേഹവും സഹകരണവുമാണ് അയ്യായിരത്തോളം ആളുകള്‍ക്ക് സദ്യയൊരുക്കാന്‍ തങ്ങള്‍ക്ക് പ്രചോദനാമാകുന്നതെന്ന് രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ സദ്യ കമ്മറ്റിയടക്കം മുന്നൂറോളം വരുന്ന സമാജം പ്രവര്‍ത്തകരാണ് ഓണസദ്യയുടെ വിജയത്തിനായി പ്രയത്‌നിച്ചത്. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായി ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ പറഞ്ഞു.

Content Highlights: bahrain keraleeya samajam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented