.
മനാമ: ബഹ്റൈന്‍ കേരളീയ സമാജം നടത്തുന്ന വലിയ പെരുന്നാള്‍ ആഘോഷം 'ഈദ് നിലാവ് ' ഞായറാഴ്ച വൈകിട്ട് ഏഴരക്ക് സമാജം ഡിജെ ഹാളില്‍ അരങ്ങേറും.
കൈരളി പട്ടുറുമാല്‍ മാപ്പിളപ്പാട്ടു റിയാലിറ്റി ഷോ ജേതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ അജയഗോപാലും പ്രശസ്ത പിന്നണി ഗായിക അപര്‍ണ രാജീവും ചേര്‍ന്നൊരുക്കുന്ന സംഗീത സന്ധ്യയും കോമഡി സ്റ്റാര്‍, കോമഡി ഉത്സവം തുടങ്ങി നിരവധി പരിപാടികളിലൂടെ ശ്രദ്ധേയനായ നിസാം കോഴിക്കോട് അവതരിപ്പിക്കുന്ന കോമഡി ഷോയും സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി നിരവധി പരിപാടികളും നടക്കും.
സംഗീത വിരുന്നു ആസ്വദിക്കുന്നതിനായി ബഹ്റിനിലുള്ള എല്ലാ കലാസ്‌നേഹികളെയും ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക് (39542099) ഈദ് കണ്‍വീനര്‍ റിയാസ് ഇബ്രാഹിം (33189894)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Content Highlights: Bahrain Keraleeya Samajam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..