.
മനാമ: ബഹ്റൈന്‍ കേരളീയ സമാജം, സൂര്യയും ഇന്ത്യന്‍ എംബസിയും ബഹ്റൈന്‍ കള്‍ച്ചറല്‍ അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഇന്‍ഡോ-ബഹ്റൈന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പത്താം ദിവസമായ മെയ് പന്ത്രണ്ടിന് പ്രശസ്ത വയലിന്‍ വാദകരായ ഡോ.മൈസൂര്‍ മഞ്ചുനാഥും, മൈസൂര്‍ നാഗരാജും അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി ഉണ്ടായിരിക്കുന്നതാണ്. മൃദംഗത്തില്‍ തിരുവരുര്‍ ഭക്തവത്സലം, തവിലില്‍ ആലപ്പുഴ കരുണാ മൂര്‍ത്തി, ഘടത്തില്‍ ഗിരിധര്‍ ഉടുപ്പ തുടങ്ങിയവര്‍ വേദിയില്‍ അകമ്പടി ചേരും.
വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ആരംഭിക്കുന്ന കലാസന്ധ്യ ഇന്‍ഡോ ബഹറൈന്‍ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചിന്റെ ഭാഗമാണെന്നും അറബ് കലാലോകത്തേക്കുള്ള വാതായനമാണെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും വര്‍ഗ്ഗീസ് കാരക്കലും കണ്‍വീനര്‍ പ്രശാന്തും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു. കലാപ്രദര്‍ശനങ്ങള്‍ ആസ്വദിക്കുന്നതിനായി മുഴുവന്‍ കലാപ്രേമികളെയും ക്ഷണിക്കുന്നുവെന്നും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Content Highlights: Bahrain Keraleeya Samajam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..