മനാമ: ബഹ്റൈന്‍ കേരളീയ സമാജം നീണ്ട ഇടവേളയ്ക്കു ശേഷം അംഗങ്ങള്‍ക്കായി മെംബേര്‍സ് നൈറ്റ് സംഘടിപ്പിക്കുന്നു. സമാജത്തില്‍ സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി എല്ലാ അംഗങ്ങള്‍ക്കും സമാജത്തില്‍ നേരിട്ട് വന്നു ഓണ്‍ലൈന്‍ മെംബേര്‍സ് നൈറ്റില്‍ പങ്കെടുക്കാം. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കോവിഡ്19 പ്രോട്ടോകോള്‍ പ്രകാരം വിവിധ ഇടങ്ങളിലായിരിക്കും പരിപാടികള്‍ നടക്കുക. പ്രശസ്ത പിന്നണി ഗായകന് എം.ജി.ശ്രീകുമാര്‍ ആണ് ഇത്തവണത്തെ മെംബേഴ്സ് നൈറ്റിലെ മുഖ്യ ആകര്‍ഷണം എന്ന് സമാജം മെംബര്‍ഷിപ്പ് സെക്രട്ടറി ശരത് നായര്‍ പറഞ്ഞു.
സമാജം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എം ജി ശ്രീകുമാറുമായി സംവദിക്കുവാനും ചോദ്യങ്ങള്‍ ചോദിക്കുവാനും അവസരമൊരുക്കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു. വിവിധ ഗെയിമുകളും ഉണ്ടായിരിക്കും. മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ സമാജം അംഗങ്ങളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ശരത് നായര്‍ - 39019935
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..