-
മനാമ: സാമ്പത്തിക പരാധീനതയില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന സഹജീവികള്‍ക്കായി ബഹ്റൈന്‍ കേരളീയ സമാജം 'അക്ഷയപാത്രം' എന്ന പുതിയ ആശയവുമായി രംഗത്ത് വരുന്നു. തൊഴില്‍പരമോ ആരോഗ്യ, സാമ്പത്തിക കാരണങ്ങളാലോ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവര്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ സമാജം കമ്മ്യൂണിറ്റി കിച്ചന് ആരംഭിക്കുകയാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സമാജം മെംബര്‍മാരും സഹകാരികളും സ്വന്തം നിലക്ക് വീട്ടില്‍ തയ്യാറാക്കുന്ന പൊതിച്ചോറ് ബഹ്റൈന്‍ കേരളീയ സമാജം വളണ്ടിയര്‍മാര്‍ ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. സമാജത്തില്‍ എത്തി ശേഖരിക്കുകയോ കഴിക്കുകയോ ചെയ്യാമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.
നിരവധി സാമൂഹിക കാരുണ്യ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ബഹ്റൈന്‍ കേരളീയ സമാജത്തിന് ഈ പദ്ധതികള്‍ക്കും വലിയ ജനകീയ പിന്തുണയാണ് ഇതിനകം ബഹ്റൈന്‍ മലയാളികളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഈ പരിപാടിക്ക് സാമ്പത്തിക സഹായം സ്വീകരിക്കുകയില്ല, പകരം തങ്ങള്‍ക്കു വേണ്ടി പാചകം ചെയ്യുന്ന ഭക്ഷണത്തോടൊപ്പം വിശപ്പിലും ദാരിദ്ര്യത്തിലും കഴിയുന്ന ഒന്നോ രണ്ടോ സഹജീവികളെ കൂടെ ചേര്‍ത്തു നിറുത്തുന്ന അങ്ങേയറ്റം മനുഷ്യത്വ പൂര്‍ണ്ണമായ ഇടപെടലാണ് സമാജം ആരംഭിക്കുന്നത്. ഈ പരീക്ഷണം വിജയകരമാണെങ്കില്‍ ഭാവിയില്‍ ആവശ്യക്കാരുടെ എണ്ണവും താല്പര്യവും പരിഗണിച്ച് എല്ലാ ദിവസവും ഭക്ഷണവിതരണം സംഘടിപ്പിക്കാനും ആലോചിക്കുന്നതായും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു .
ഓണാഘോഷവുമായി ബന്ധപ്പെട്ട് ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ ഓണസദ്യക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ള മനുഷ്യരില്‍ അപ്രതീക്ഷിതമായ അനുമോദനങ്ങളും പിന്തുണയുമാണ് സമാജത്തിനു ലഭിച്ചത്. ദേശ, രാഷ്ട, ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഓണത്തെയും മലയാളികളുടെ സാംസ്കാരിക സന്ദേശവും എത്തിക്കാനായതും ബഹ്റൈന്‍ കേരളീയ സമാജം ഭരണ സമിതി വിലയിരുത്തിയതായി കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..