മനാമ: വിസ കാലാവധി തീരാറായ നിരവധി പേര് നാട്ടില്‍ കുടുങ്ങിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനി അവരെ എത്രയും വേഗം ബഹ്റൈനിലെത്തിക്കുക എന്നതാണ് തങ്ങളുടെ ഇനിയുള്ള ദൗത്യമെന്ന് സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ വിസ കാലാവധി തീരാനിരിക്കുന്ന തൊണ്ണൂറോളം ആളുകള്‍ക്ക് സഹായകരമായി ബഹ്റൈന്‍ കേരളീയ സമാജം നടത്തിയ ഇടപ്പെടല്‍ ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതായി സൂചനയുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ വരുന്ന വിമാനങ്ങളില്‍ ഈ യാത്രക്കാരുണ്ടാവും എന്നാണ് ശുഭ പ്രതീക്ഷയെന്നും സമാജം പ്രസിഡന്റ പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു. വിമാന സര്‍വ്വീസുകളുടെ അപര്യാപ്തയുടെ സാഹചര്യത്തില്‍ ആരംഭിച്ച ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകള്‍ ചില വ്യക്തികളുടെ അസത്യ പ്രചരണങ്ങളുടെ ഫലമായി സമാജം നിറുത്തി വെച്ചിരിക്കുകയാണ്. ഈ വിമാനങ്ങളിലടക്കം യാത്ര ചെയ്യേണ്ട ആളുകള്‍ക്ക് ബദല്‍ സംവിധാനം ഉണ്ടാക്കണമെന്ന് സമാജം പ്രസിഡന്റ് ഗള്‍ഫ് എയറുമായി നടത്തിയ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഉദാരമായ സമീപനമാണ് ഗള്‍ഫ് എയറിന്റെ ഭാഗത്ത് ഉണ്ടായതെന്നും സമാജം പ്രസിഡന്റ് അറിയിച്ചു.
കേരളീയ സമാജം ചാര്‍ട്ടേഡ് വിമാന സര്‍വ്വീസില്‍ യാത്രക്കായി സമാജം വഴി രജിസ്റ്റര്‍ ചെയ്തവര്‍ ബഹ്റൈന്‍ കേരളീയ സമാജത്തിലെത്തി റീഫണ്ട് കൈപ്പറ്റണമെന്ന് അറിയിച്ചു. ഞായറാഴ്ച മുതല്‍ രാത്രി 7 മണി മുതല്‍ 9 മണി വരെയാണ് സമാജത്തില്‍ റീഫണ്ട് സൗകര്യം ഒരുക്കിയിരിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..