പുസ്തക വായനയെ പ്രോത്സാഹിപ്പിച്ച് ബഹ്‌റൈന്‍ കേരളീയ സമാജം


-

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം അതിന്റെ വളര്‍ച്ചയുടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നു. സമാജം അംഗങ്ങള്‍ അല്ലാത്ത വായനാതല്‍പരരായ മുഴുവന്‍ ബഹറിന്‍ പ്രവാസികള്‍ക്കും സമാജം വായനശാലയുടെ പുസ്തകങ്ങള്‍ പരിചയപ്പെടുന്നതിനും എടുത്തു വായിക്കുന്നതിനുമുള്ള അവസരം നല്‍കുമെന്ന് സമാജം പ്രസിഡണ്ട് പി .വി. രാധാകൃഷ്ണപിള്ള അറിയിച്ചു.

ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 19 മുതല്‍ 29 വരെ നടക്കുന്ന ബി.കെ.എസ് ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ഇടയില്‍ വായനാശീലവും സാഹിത്യാഭിരുചികളും വളര്‍ത്തുവാന്‍ ഈ നടപടി ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ അറിയിച്ചു.

സമാജം വായനശാലയിലുള്ള ഏകദേശം പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുന്നതിനും വായിക്കുന്നതിനും ഉള്ള അവസരമാണ് ഇതുവഴി സമാജം അംഗങ്ങള്‍ അല്ലാത്ത എല്ലാ പ്രവാസികള്‍ക്കും കൈവരുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ലൈബ്രറിയന്‍ വിനൂപ് കുമാറിനെയോ (39252456) കണ്‍വീനര്‍ സുമേഷിനെയോ (39131926) ബന്ധപ്പെടാവുന്നതാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented