ബഹ്റൈൻ കേരളാ സോഷ്യൽ ഫോറം ഭക്ഷണ വിതരണം നടത്തുന്നു
മനാമ: ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തനരംഗത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ബഹ്റൈന്‍ കേരളാ സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്) 6 മാസത്തോളമായി ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന തൂബ്ലിയിലെ അര്‍ഹതപ്പെട്ട തൊഴിലാളി ക്യാമ്പുകളില്‍ വലിയ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണ വിതരണം നടത്തി.
ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഭാരവാഹി നൗഷാദ് പൂനൂരിന്റെ നേതൃത്വത്തില്‍ നടന്ന വിതരണ ചടങ്ങില്‍ ഭാരവാഹികളായ ബഷീര്‍ അമ്പലായി, നജീബ് കടലായി, മന്‍സൂര്‍ കണ്ണൂര്‍,
നജീബ് കണ്ണൂര്‍, സലീം മമ്പ്ര എന്നിവര്‍ പങ്കെടുത്തു. ഭക്ഷണം സ്പോണ്സര് ചെയ്തഫുഡ് സിറ്റി, കപ്പാലം റെസ്റ്റാറന്റുകള്‍ക്ക് ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ നന്ദി രേഖപ്പെടുത്തി.
കോവിഡ് മഹാമാരിയില്‍ വേറിട്ട സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് നിരന്തരമായി ഭക്ഷണവിതരണം, മരുന്നു വിതരണം, ധനസഹായം തുടങ്ങി നിരവധി പുണ്യകര്‍മ്മങ്ങളാണ് ബി.കെ.എസ്.എഫ് നടത്തുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാട്സാപ്പ് കൂട്ടായ്മയായ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം ഇതിനോടകം നിരാലംബരും നിര്‍ധനരായവരുമായ ആയിരങ്ങള്‍ക്ക് ആശ്രയമേകിയെന്ന് ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..