ബഹറൈന്‍ കേരളീയ സമാജത്തില്‍ പിള്ളേരോണം സംഘടിപ്പിച്ചു


Photo: Pravasi mail

മനാമ: ബഹറൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണത്തിന്റെ ഭാഗമായി പിള്ളേരോണം സംഘടിപ്പിച്ചു. കേരളത്തില്‍ പഴയകാലം മുതല്‍ നിലവിലുണ്ടായിരുന്ന പിള്ളേരോണത്തിന്റെ ഓര്‍മ്മകളുണര്‍ത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്. 500-ല്‍ പരം കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന വലിയ ജനാവലിയാണ് സമാജത്തില്‍ തടിച്ചുകൂടിയത്.

കുട്ടികളുടെ സ്‌കിറ്റുകള്‍, നൃത്തങ്ങള്‍, മറ്റു ഗെയിമുകള്‍, കുട്ടികളുടെ വടംവലി എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. ഇതിനൊപ്പം സമ്മര്‍ ക്യാമ്പിലെ കുട്ടികളെ അണിനിരത്തി, ചിക്കുസ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് മനോഹരന്‍ പാവറട്ടി അവതരിപ്പിച്ച ഓണത്തെ അടിസ്ഥാനമാക്കിയുള്ള സ്‌കിറ്റ് അതീവ ഹൃദ്യമായി.

അഭിരാമിയും, സാരംഗിയും ചിട്ടപ്പെടുത്തിയ കുട്ടികളുടെ നൃത്തങ്ങളും കുട്ടികള്‍ക്ക് മികച്ച ദൃശ്യാനുഭവമായിരുന്നു. വിനയന്റെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ പുലിക്കളി മികച്ച ദൃശ്യാനുഭമായിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വമ്പിച്ച സാന്നിധ്യം, സമാജം ഓണ പരിപാടികള്‍ ഇപ്പോള്‍ തന്നെ ബഹറൈന്‍ മലയാളികള്‍ ഏറ്റെടുത്തതിന്റെ തെളിവാണെന്ന് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച ഓണാഘോഷ പരിപാടികളാണ് ഇത്തവണ സമാജം സംഘടിപ്പിക്കുന്നതെന്നും നിരവധി പ്രമുഖ കലാകാരന്‍മാരുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഹരീഷ് മേനോന്‍, ഷൈന്‍ സൂസന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കലാ വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് ,പിള്ളേരോണം കണ്‍വീനര്‍ രാജേഷ് ചേരാവള്ളി, ശ്രാവണം കണ്‍വീനര്‍ ശങ്കര്‍ പല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: Bahrain Kerala Samajam onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented