
അതേസമയം, ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി 20 വ്യാഴാഴ്ചയാണ്. ഡോ. എം.കെ.മുനീര്‍, കെ.ആര്‍ മീര, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നിവര്‍ നാളത്തെ ഉദ്ഘാടനച്ചടങ്ങില്‍ അതിഥികളാണ്. 19 മുതല്‍ 29 വരെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോല്‍സവവും കലാമാമാങ്കവും ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. ബി കെ എസ് ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ അമ്പതില്‍ പരം ദേശീയ, അന്തര്‍ദേശീയ പുസ്തക പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് ഉണ്ടാവുക.
സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുടെ വന്‍ നിരയാണ് പുസ്തകോല്‍സവവുമായി ബന്ധപ്പെടുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിലെത്തുത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പാര്‍ലിമെന്റ് അംഗവും മുന്‍ മന്ത്രിയുമായ ജയറാം രമേശ്, എഴുത്തുകാരനും മുന്‍ മന്ത്രിയും കവിയുമായ ഡോ എം കെ മുനീര്‍, ബി ജെ പി മുന്‍ കേരളം സംസ്ഥാന അധ്യക്ഷന്‍ സി കെ പദ്മനാഭന്‍, എഴുത്തുകാരനും മുന്‍ മന്ത്രിയുമായ എം എ ബേബി, ലീഗ് പ്രസിഡന്റ് മുനവറലി തങ്ങള്‍, പ്രശസ്ത എഴുത്തുകാരായ കെ ആര്‍ മീര, കെ ജി ശങ്കരപിള്ള, വി ആര്‍ സുധീഷ്, സുഭാഷ് ചന്ദ്രന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എിവര്‍ പുസ്തകോല്‍സവത്തില്‍ അതിഥികളായെത്തുന്നു.
പ്രശസ്തരുമായുള്ള മുഖാമുഖം പരിപാടികള്‍ പുസ്തകോല്‍സവത്തിന്റെ മുഖ്യ ആകര്‍ഷകമാവും. ഫെബ്രുവരി 21, 28 തീയ്യതികളില്‍ നടക്കുന്ന സാഹിത്യ ശില്‍പശാല ബഹ്‌റൈനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലയും സാഹിത്യ പ്രേമികളെ സമാജത്തിലെത്തിക്കും. കൂടാതെ കുട്ടികള്‍ക്കായും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുക്കിയിട്ടുള്ള സാഹിത്യ ശില്‍പശാല പുതു തലമുറയേയും പുസ്തകങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്ന ഓവും. മാസ്സ് പെയിന്റിങ്, ആര്‍ട്ട് ആന്ഡ് ക്രാഫ്റ്റ് എക്‌സിബിഷന്‍,കാലിഡോസ്‌കോപ് എന്ന പേരില്‍ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ ഇവയൊക്കെ പുസ്തകോല്‍സവത്തെ മികച്ച സാംസ്‌കാരികോല്‍സവമാക്കി മാറ്റും.
മുതിര്‍ന്നവര്‍ക്കും (ഫെബ്രുവരി 19) കുട്ടികള്‍ക്കുമായി (ഫെബ്രുവരി 21) ദേശീയ അന്തര്‍ദേശീയ സാഹിത്യ വിഷയങ്ങളിലൂന്നിയുള്ള പ്രശ്‌നോത്തരി, കുട്ടികള്‍ക്കായി ചിത്ര രചന മല്‍സരം (ഫെബ്രുവരി 21), കവിത- കഥ രചനാ മല്‍സരങ്ങള്‍ (ഫെബ്രുവരി 19,22) ഇവയൊക്കെ ഒരുക്കി ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോല്‍സവത്തെ വരവേല്‍ക്കുകയാണ്
ഫെബ്രുവരി 19 മുതല്‍ 29 വരെ എല്ലാ ദിവസവും കലാ പ്രദര്‍ശനങ്ങള്‍ കാണാനും, പുസ്തകങ്ങള്‍ വാങ്ങാനും, മല്‍സരങ്ങളില്‍ പങ്കാളികളാവാനും ഏവരെയും ഈ സാംസ്‌കാരികോല്‍സവത്തിലേക്ക് സ്വാഗതം ചെയ്യുതായി സാഹിത്യ വിഭാഗം സെക്ര'റി ഫിറോസ് തിരിവുവത്ര അറിയിച്ചു. ഹരികൃഷ്ണന്റെയും ഷബിനി വാസുദേവിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ച് പൂസ്തകോല്‍സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
Content Highlights: bahrain Kerala samajam international book fest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..