-
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ ഏറ്റവും പുതുതായി സിബിഎസ്ഇ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് 2020-21 അദ്ധ്യയന വര്‍ഷത്തെ കാര്യങ്ങള്‍ ക്രമീകരിച്ചു മുന്നോട്ടു പോകണമെന്ന് യു. പി. പി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കോവിഡ് 19 ഭീഷണി ഇനിയും നീളുമെന്ന സാഹചര്യത്തിലാണ് സിബിഎസ്ഇ ആറാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പാഠ്യ വിഷയങ്ങളില്‍ മാറ്റം വരുത്തുകയും ചുരുക്കുകയും ചെയ്തിരിക്കുന്നത്.
കോവിഡ് ഭീഷണി മാറുന്ന സാഹചര്യമുണ്ടായാല്‍ ജൂലൈയിലോ ഓഗസ്റ്റിലോ ക്ലാസുകള്‍ തുടങ്ങാനുമാണ് നാട്ടിലുള്ള സ്‌കൂളുകളോട് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സി ബി എസ് ഇ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ കാലയളവില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അവരുടെ പഠന വിഷയങ്ങള്‍ക്ക് പുറമേ ക്രിയാത്മകമായ വിഷയങ്ങളില്‍ തല്പരരാക്കാനും സ്‌കൂളുകളോടും അദ്ധ്യാപകരോടും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. തുടര്‍ന്നുള്ള ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പാഠ്യ വിഷയങ്ങള്‍ തീര്‍ക്കാനാകുംവിധം പ്രായോഗികമായ രീതിയില്‍ കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ മാത്രമേ ഈ അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ക്കു നഷ്ടപ്പെടാത്ത രീതിയില്‍ വിജയകരമായി വീണ്ടെടുക്കാന്‍ സാധ്യമാവൂ എന്നും യു. പി. പി ഓര്‍മ്മിപ്പിച്ചു.
ട്രാന്‍സ്പോര്‍ട് ഫീസ് ഒഴിവാക്കിയത് പോലെ ഈ ദുരിത കാലഘട്ടത്തില്‍ ട്യൂഷന്‍ ഫീസ് ഒഴികെ മറ്റെല്ലാ ഫീസിനങ്ങളും ഒഴിവാക്കി കൊണ്ട് രക്ഷിതാക്കളുടെ കൂടെ നില്‍ക്കാന്‍ അവരുടെ പ്രതിനിധികള്‍ എന്ന രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി പൂര്‍ണ്ണമായും ബാധ്യസ്ഥരാണ് എന്ന് ഓര്‍ക്കുന്നതിനു പകരം കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എല്ലാ മുന്‍ കമ്മിറ്റികളും അനുവദിച്ചു പോന്ന ഫീസിളവിന്റെ കാര്യം പറഞ്ഞു സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ വിഷമിക്കുന്ന എത്ര പേര്‍ക്ക് ഫീസ് ഇളവ് അനുവദിച്ചു എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ പലതവണ സ്‌കൂള്‍ ഭരണ സമിതിയെ പത്രക്കുറിപ്പിലൂടെ യു. പി. പി മുമ്പ് ഓര്‍മിപ്പിച്ചതാണെന്നും ഭാരവാഹികള്‍ പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..