CSI
മനാമ: ബഹ്‌റൈന്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ `ഒമ്പതാമത് സഭാദിന വാര്‍ഷികാഘോഷം 2022 ഏപ്രില്‍ 28 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതല്‍ വിവിധ പരിപാടികളോടെ സെഗയ കെ.സി.എ. ഹാളില്‍ വച്ച് നടത്തുന്നു. സഭാ വികാരി റവ. ഷാബു ലോറന്‍സ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ കെ.സി.ഇ. സി (ബഹ്‌റൈന്‍) യുടെ പ്രസിഡന്റും ബഹ്‌റൈന്‍ മലയാളി സി.എസ്.ഐ പാരിഷ് വികാരിയുമായ റവ. ദിലീപ് ഡേവിഡ്‌സണ്‍ മാര്‍ക്ക് മുഖ്യ അതിഥിയായിരിക്കും.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, കെ.സി.ഇ. സി യുടെ വിവിധ പ്രോഗ്രാമുകളില്‍ വിജയം നേടിയവര്‍, ദര്‍പ്പണം ബൈബിള്‍ ക്വിസ് വിജയികള്‍, സണ്ടേ സ്‌കൂള്‍ പരീക്ഷാ വിജയികള്‍ എന്നിവര്‍ക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ 'ടാലന്റ് നൈറ്റും', ഗായക സംഘത്തിന്റെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി സി. വിജയന്‍, അക്കൗണ്ടന്റ് ഷിബു കുമാര്‍ എന്നിവര്‍ അറിയിച്ചു.
Content Highlights: Bahrain CSI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..