മനാമ: കോവിഡ് 19 ബാധയുടെ ഭീതിയില്‍ കഴിയുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ ഐ സി എഫ് സര്‍വീസ് സമിതിയും സഫ്വാ വളണ്ടിയര്‍മാരും സജീവമായി രംഗത്ത്. വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ ഇതിനകം തന്നെ അര്‍ഹരായവര്‍ക്ക് ഇരുനൂറോളം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍ കിട്ടാതെ കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് മരുന്നുകളും എത്തിച്ചു നല്‍കുന്നുണ്ട്. മാസ്‌കുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍മ്മാണം നടത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള പദ്ധതികള്‍ പുരോഗമിച്ചു വരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ തന്നെ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും എത്തിച്ചു കൊണ്ടിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..