ഇനാറ മോള്‍ക്കായി ബഹ്റൈന്‍ പ്രവാസികളും കൈകോര്‍ക്കുന്നു


Bahrain
ഇനാറാ മോള്‍

മനാമ: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗ ബാധിതയായ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോളുടെ ചികിത്സയ്ക്കായി ബഹ്റൈന്‍ പ്രവാസികള്‍ കൈകോര്‍ക്കുന്നു. ഏകദേശം 18 കോടി യോളം രൂപ വിലവരുന്ന മരുന്നിന് പണം കണ്ടെത്താനാവാതെ ചികിത്സ വൈകുന്നതിനാല്‍, കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് റാഷിദ് അറിയിച്ചു. രണ്ട് മാസത്തിലധികമായി നടത്തുന്ന ശ്രമങ്ങള്‍ വിചാരിച്ച രീതിയില്‍ ഫലപ്രാപ്തിയില്‍ എത്താത്തതിനാല്‍ അദ്ദേഹം ബഹ്റൈന്‍ പ്രവാസി സമൂഹത്തോടു സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

ഇനാറാ മോള്‍ക്ക് സഹായമെത്തിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തില്‍ എബ്രഹാം ജോണ്‍, ഫ്രാന്‍സിസ് കൈതാരത്ത്, സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, ഹസൈനാര്‍ കളത്തിങ്കല്‍, ജമാല്‍ നദ്വി എന്നിവര്‍ രക്ഷാധികാരികളായും, മജീദ് തണല്‍ (ചെയര്‍മാന്‍ ) ഹാരിസ് പഴയങ്ങാടി (കണ്‍വീനര്‍) നജീബ് കടലായി (വൈസ് ചെയര്‍മാന്‍) ജെ. പി.കെ. തിക്കോടി (ജോയിന്റ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു.

അസാധ്യമായതൊക്കെ പങ്കാളിത്തംകൊണ്ട് സാധ്യമാക്കിയിട്ടുള്ള ബഹ്റൈനിലെ എല്ലാ മനുഷ്യസ്‌നേഹികളും കുഞ്ഞിനെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും വിശദവിവരങ്ങള്‍ക്ക് 33172285, 39755678 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

നേരിട്ട് പണമയക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്കിന്റെ കാടാച്ചിറ ബ്രാഞ്ചില്‍ Sajitha T, Hameed P, Hashim AP IFSC CODE: SBIN 0071263. A/C No. 403 441 997 87 എന്നനമ്പറിലും ഗൂഗ്ള്‍ പേ 85905 08864 FARSANA KT എന്ന നമ്പറിലും അയക്കാവുന്നതാണ്. 94470 82612, 97454 12644 എന്നീ നമ്പറുകളില്‍ നാട്ടിലുള്ളവരുമായും ബന്ധപ്പെടാവുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented