മനാമ: ബഹ്‌റൈനിലേക്കുള്ള വര്‍ദ്ധിച്ച വിമാനടിക്കറ്റ് നിരക്ക് കുറക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര വ്യോമയാന മന്ത്രിക്കു നിവേദനം സമര്‍പ്പിച്ചു. സാധാരണ ഗതിയില്‍ 100 മുതല്‍ 130 ദിനാര്‍ നിരക്കില്‍ ലഭിക്കുന്ന വിമാന ടിക്കറ്റിനു 155 മുതല്‍ 240 ദിനാര്‍ വരെ ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി കോവിഡിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളോടുള്ള കടുത്ത അനീതി ആയതിനാല്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരയ്ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ബഹ്‌റൈനിലേക്കും തിരിച്ച് ഇന്ത്യയിലേക്കും യാത്ര ചെയ്യുവാനായി എയര്‍ ബബിള്‍ കരാറിലെത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രവാസി ലീഗല്‍ സെല്‍ സ്വാഗതം ചെയ്യുകയും ലോക്ക് ഡോണിനെ തുടര്‍ന്നു യാത്ര റദ്ദാക്കപ്പെട്ട് പ്രയാസമനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ നടപടി എന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി.
നിലവില്‍ ഒരാഴ്ചയില്‍ പരമാവധി 650 യാത്രക്കാര്‍ക്കാണ് ബഹ്‌റൈനിലേക്കു യാത്ര ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ ഇത് വളരെ കുറവാണെന്നും ആഴ്ചയില്‍ ബഹ്‌റൈനിലേക്കു യാത്ര ചെയ്യാന്‍ സാധിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് അനുവദിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാം, പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..