വേറിട്ട അനുഭവമായി ബ്ലഡ് ഡോണേഴ്‌സ് കേരള സ്‌നേഹസംഗമം 


ഡോ. പി. വി ചെറിയാന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവികുമാർ ജെയിൻ ബിഡികെയുടെ പുരസ്‌കാരം സമർപ്പിക്കുന്നു

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള(ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ ക്ലബ്ബുമായി സഹകരിച്ചു നടത്തിയ സ്‌നേഹ സംഗമം വേറിട്ട അനുഭവമായി. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ. എം. ചെറിയാന്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച കലാപരിപാടികളും ബഹ്റൈന്‍ മ്യൂസിക്ക് സിറ്റി അവതരിപ്പിച്ച ഗാനമേളയും നാട്ടില്‍ നിന്നും വന്ന പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ ഫാദര്‍ ജിനു പള്ളിപ്പാട്ടിന്റെ പ്രഭാഷണവും സദസ്യര്‍ക്ക് ഏറെ ഹൃദ്യമായി.

ബഹ്റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീല്‍, യുഎഇ യില്‍ നിന്ന് എത്തിയ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി എന്നിവരുടെ സാന്നിധ്യം സദസ്സിന് ഉണര്‍വേകി. 43 വര്‍ഷത്തെ മെഡിക്കല്‍ ജീവകാരുണ്യ സേവനം മുന്‍നിര്‍ത്തി ബഹ്റൈനിലെ ജനകീയ ഡോക്ടര്‍ പി. വി ചെറിയാന് പരിപാടിയില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി രവികുമാര്‍ ജെയിന്‍ ബിഡികെയുടെ പുരസ്‌കാരം സമര്‍പ്പിച്ചു.

ബിഡികെ ബഹ്റൈന്‍ ചാപ്റ്ററിനൊപ്പം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ബിഡിഎഫ് ഹോസ്പിറ്റല്‍, അവാലി കാര്‍ഡിയാക് സെന്റര്‍ എന്നിവിടങ്ങളിലെ രക്തബാങ്കില്‍ രക്തദാനത്തില്‍ പങ്കാളികള്‍ ആയ സംഘടനകള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൈമാറി.

ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.ടി. സലിം സ്വാഗതവും ജനറല്‍ സെക്രട്ടറി റോജി ജോണ്‍ നന്ദിയും പറഞ്ഞു. പ്രസിഡണ്ട് ഗംഗന്‍ തൃക്കരിപ്പൂര്‍, ട്രഷറര്‍ ഫിലിപ് വര്‍ഗീസ്, ക്യാമ്പ് ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ് പുത്തന്‍വിളയില്‍, വൈസ് പ്രസിഡന്റുമാരായ മിഥുന്‍, സിജോ ജോസ്, സെക്രട്ടറി അശ്വിന്‍ രവീന്ദ്രന്‍, ലേഡീസ് വിങ് കണ്‍വീനര്‍ ശ്രീജ ശ്രീധരന്‍, രേഷ്മ ഗിരീഷ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സാബു അഗസ്റ്റിന്‍, രാജേഷ് പന്മന, ജിബിന്‍ ജോയി,

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കെ. വി, ആനി അനു, അസീസ് പള്ളം, സുനില്‍, എബി, സലീന റാഫി, ഗിരീഷ് പിള്ള, വിനീത വിജയന്‍, സ്വാഗതസംഘം അംഗങ്ങളായ പ്രവീഷ് പ്രസന്നന്‍, സെന്തില്‍, ഫാത്തിമ സഹ്ല, നിതിന്‍ ശ്രീനിവാസന്‍, ധന്യ വിനയന്‍, രജിത, മുഹമ്മദ് ഹുസൈന്‍, ഷംസീര്‍, ബിനീഷ്, ഉണ്ണിക്കുട്ടന്‍ ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബബിന സുനില്‍ പരിപാടികള്‍ നിയന്ത്രിച്ചു.


Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented