എസ്. എന്‍. സി. എസ് ആസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകള്‍ നടന്നു


എസ്. എൻ. സി. എസ് ആസ്ഥാനത്ത് നടന്ന വിദ്യാരംഭ ചടങ്ങ്

മനാമ: ബഹ്റൈന്‍ എസ്. എന്‍. സി. എസ് ആസ്ഥാനത്ത് നടന്ന വിദ്യാരംഭ ചടങ്ങില്‍ കേരള മുന്‍ ചീഫ് സെക്രട്ടറിയും, മലയാളം സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറും, ഗാനരചയിതാവും, കവിയുമായ കെ ജയകുമാര്‍ ഐ. എ. എസ് കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു. വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിച്ചേര്‍ന്ന കെ ജയകുമാര്‍ ഐ എ എസിന് സില്‍വര്‍ ജൂബിലി ഹാളില്‍ കൂടിയ പൊതു സമ്മേളനത്തില്‍ സ്വീകരണം നല്‍കി.

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ബി. കെ. ജി ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ കെ ജി ബാബുരാജന്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ രാജശേഖരന്‍ പിള്ള.കിംസ് ഹോസ്പിറ്റല്‍ ബഹ്റൈന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ താരിഖ് ബഷീര്‍, തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങില്‍ എസ് എന്‍ സി എസ് ആക്ടിങ് സെക്രട്ടറി പ്രസാദ് വാസു സ്വാഗത പ്രസംഗവും എസ് എന്‍ സി എസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍ അധ്യക്ഷതയും വഹിച്ചു.

ജയേഷ് വി.കെ, അജേഷ് കണ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ധന്യ ശ്രീലാല്‍ മുഖ്യ അവതാരകയായി. എസ് എന്‍ സി എസ് വൈസ് ചെയര്‍മാന്‍ സന്തോഷ് ബാബു നന്ദി അറിയിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented