സംസ്‌കൃതി ബഹ്‌റൈന്‍ ഓണാഘോഷം 


സംസ്‌കൃതി ബഹ്‌റൈൻ സംഘടിപ്പിച്ച ഓണാഘോഷം

മനാമ: സംസ്‌കൃതി ബഹ്‌റൈന്‍ ശബരീശ്വരം വിഭാഗ് 'ഓണോത്സവം 22' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ റിഫാ ക്യാമ്പസില്‍ നടന്ന ഓണാഘോഷത്തില്‍ വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു. സംസ്‌കൃതി ശബരീശ്വരം ഭാഗിന് കീഴിലെ വിവിധ യൂണിറ്റുകള്‍ പങ്കെടുത്ത പൂക്കള മത്സരം ശ്രദ്ധേയമായി. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാദര്‍ ഷാബു ലോറന്‍സ് നിര്‍വഹിച്ചു.

സംസ്‌കൃതി ശബരീശ്വരം വിഭാഗ് സെക്രട്ടറി രജീഷ് ടി ഗോപാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശബരീശ്വരം വിഭാഗ് പ്രസിഡന്റ് രഞ്ജിത്ത് പാറക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ബഹറിന്‍ പ്രസിഡണ്ട് സുരേഷ് ബാബു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മനാമയില്‍ വച്ച് തനിക്ക് കളഞ്ഞു കിട്ടിയ 1500 ദിനാര്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നല്‍കി മാതൃകയായ വടകര സ്വദേശി അശോക് സരോവറിനെ വേദിയില്‍ വച്ച് ആദരിച്ചു.

പത്താം ക്‌ളാസ്, പ്ലസ് ടു 2021 22 വര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സംസ്‌കൃതി കുടുംബാംഗങ്ങളായ തീര്‍ത്ഥ ഹരീഷിനെയും, സായി ലക്ഷ്മിയെയും ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു. ഓണോത്സവം 22 കണ്‍വീനര്‍ അജികുമാര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് സംസ്‌കൃതി വനിതാ വിഭാഗത്തിന്റെ തിരുവാതിരയും പുരുഷന്മാരുടെ ഓണക്കളിയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും നടന്നു.

സംഗീതിന്റെ നേതൃത്വത്തില്‍ ശബരീശ്വരം വിഭാഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. ഓണോത്സവം ജോ: കണ്‍വീനര്‍ അജിത്ത് മാത്തൂര്‍, ശബരീശ്വരം വിഭാഗ് പ്രഭാരി സിജു കുമാര്‍, പ്രഭു ലാല്‍, പ്രേമന്‍, ഹരീഷ്, രജികുമാര്‍, അഭിലാഷ്, സജികുമാര്‍, മധു, ഹരിപ്രകാശ്, സന്തോഷ്, സുധീഷ്, ജ്യോതിഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented