ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ കാമ്പയിന്‍    


ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ കാമ്പയിൻ

മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു 'തണലാണ് പ്രവാചകന്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പ്രചാരണ ഉദ്ഘാടനം ഒക്‌ടോബര്‍ 6 വ്യാഴാഴ്ച വൈകിട്ട് എട്ട് മണിക്ക് സെഗയ്യയിലെ കെ.സി.എ ഹാളില്‍ നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസല്‍ മഞ്ചേരി പ്രമേയം അവതരിപ്പിച്ച് സംസാരിക്കും.

പ്രവാചകന്റെ ജീവിതവും സന്ദേശവും ബഹ്റൈനിലെ പ്രവാസി സമൂഹത്തില്‍ പരിചയപ്പെടുത്തുക എന്നതാണ് കേമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഫ്രന്റ്സ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ദിശ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ് തുടങ്ങിയവര്‍ സംബന്ധിക്കും.

കാംപയിന്‍ കാലയളവില്‍ സംവാദ സദസ്സുകള്‍, സെമിനാര്‍, ഗൃഹ സമ്പര്‍ക്കങ്ങള്‍, ടേബിള്‍ടോക്ക്, വനിതാ ചര്‍ച്ചാ സദസ്, ടീന്‍സ് സംഗമം, ഇന്‍സ്റ്റന്റ് ക്വിസ്, പ്രസംഗ മത്സരം, ടീന്‍സ് മോട്ടിവേഷന്‍ പരിപാടി, ഏരിയാ കുടുംബ സംഗമങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍, ഫ്ളാറ്റ് സംഗമങ്ങള്‍, എക്‌സിബിഷന്‍, സമാപന സമ്മേളനം എന്നീ പരിപാടികളും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും വാഹന സൗകര്യത്തിനും 35672780, 33373214, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കേമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹിയുദ്ധീന്‍ അറിയിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented