കെഎംസിസി സൗത്ത് സോണ്‍ 'മഹര്‍ജാന്‍ അല്‍ റബീഹ്' സംഘടിപ്പിച്ചു


കെഎംസിസി സൗത്ത് സോൺ സംഘടിപ്പിച്ച 'മഹർജാൻ അൽ റബീഹ്'

മനാമ: കെഎംസിസി ബഹ്റൈന്‍ സൗത്ത് സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച മഹര്‍ജാന്‍ അല്‍ റബീഹ് (സ്പ്രിങ് ഫെസ്റ്റ് 2022) ശ്രദ്ധേയമായി. ചടങ്ങില്‍ നടന്ന സാംസ്‌കാരിക സംഗമത്തില്‍ , 'അനാഥരുടെ പിതാവ് ' എന്നറിയപ്പെടുന്ന ഖലീല്‍ അല്‍ ദൈലാമി (ബാബ ഖലീല്‍) മുഖ്യാതിഥി ആയിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നും , സര്‍വ്വശക്തന്‍ നല്‍കുന്ന വിഭവങ്ങള്‍ അത് എത്ര ചെറുതാണെങ്കിലും മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് ബാബ ഖലീല്‍ സൂചിപ്പിച്ചു.

ബഹ്റൈന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ആംശസങ്ങള്‍ അര്‍പ്പിച്ചു. കോവിഡ് കാലത്ത് മെഡിക്കല്‍ സേവനങ്ങളില്‍ കെഎംസിസിയുടെ മെഡികെയര്‍ പദ്ധതിയുമായി സഹകരിച്ച യുണൈറ്റഡ് ഫര്‍മസ്യൂട്ടിക്കല്‍സിനെ പരിപാടിയില്‍ ആദരിച്ചു. ജിസിസി കണ്‍ട്രി മാനേജര്‍ ഇബ്രാഹിം ബാദുഷ മെമെന്റോ ഏറ്റുവാങ്ങി. കെഎംസിസി സൗത്ത് സോണ്‍ കമ്മിറ്റിയുടെ സാമൂഹിക ജീവകാരുണ്യ പദ്ധതിയായ 'ഇ. അഹമ്മദ് സ്‌നേഹതീരം' പ്രഥമ അവാര്‍ഡുകള്‍ക്ക് സാമൂഹിക ജീവ കാരുണ്യപ്രവര്‍ത്തകന്‍ ഹാരിസ് പഴയങ്ങാടി, മൊയ്ദീന്‍ പേരാമ്പ്ര, ബഷീര്‍ തിരുനെല്ലൂര്‍ എന്നിവര്‍ അര്‍ഹരായി!

കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രെട്ടറി ഓ കെ കാസ്സിം, കെഎംസിസി ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, സാമൂഹൃ പ്രവര്‍ത്തകന്‍ സയ്ദ് ഹനീഫ, കുട്ടൂസ മുണ്ടേരി, എയര്‍ ഹോം ട്രാവല്‍സ് എം. ഡി നിതിന്‍ എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ ആഹ്‌മെദ് ബുര്‍ഹാനി മുള്ളൂര്‍ക്കര, യൂനുസ് കരുവാരക്കുണ്ട് എന്നിവര്‍ അവതരിപ്പിച്ച ചരിത്ര കഥാ പ്രസംഗവും അരങ്ങേറി. കെഎംഎംസി സൗത്ത് സോണ്‍ പ്രസിഡന്റ് റഷീദ് ആറ്റൂര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സഹില്‍ തൊടുപുഴ സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അന്‍സിഫ് കൊടുങ്ങല്ലൂര്‍, ബഷീര്‍ തിരുനെല്ലൂര്‍, രമീഷ് മരക്കാര്‍, സുലൈമാന്‍ ആറ്റൂര്‍, ഖലീല്‍ വെട്ടിക്കാട്ടിരി, ഉമ്മര്‍ അബ്ദുള്ള, ഇബ്രാഹിം എരുമേലി, ഫിറോസ് പന്തളം, ഷാനവാസ് കായംകുളം, ഷഫീക് അവിയൂര്‍, ഹനീഫ ആറ്റൂര്‍, റഷീദ് വടക്കാഞ്ചേരി, ഷെരീഫ് ആറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented